സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം മുഴുവൻ പാടാൻ നിർദേശം നൽകിയിട്ടില്ല... വന്ദേമാതരം വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ...

വന്ദേമാതരം വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം മുഴുവൻ പാടാനായി നിർദേശം നൽകിയിട്ടില്ലെന്നാണ് വിശദീകരണമുള്ളത്. വന്ദേമാതരം പൂർണമായും ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയും വ്യവസായ മന്ത്രിയും പ്രതികരിച്ചപ്പോൾ ലോക്ഭവൻ നിർദേശപ്രകാരമാണ് സർക്കുലർ എന്ന വിചിത്ര വിശദീകരമാണ് വിദ്യാഭ്യാസ മന്ത്രി നൽകിയത്.
എന്നാൽ, ജില്ലകളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്കായി പ്രോട്ടോക്കോൾ വിഭാഗം നൽകിയ സർക്കുലറിൽ വന്ദേമാതരം പാടുന്നതിനെ കുറിച്ച് പരാമർശിച്ചിട്ടുണ്ടായിരുന്നില്ല. ദേശീയ ഗാനത്തെ കുറിച്ച് മാത്രമാണ് പരാമർശമുണ്ടായിരുന്നത്.
"
https://www.facebook.com/Malayalivartha

























