Widgets Magazine 

13
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

വേമ്പനാട്ട് കായലില്‍ ഹൗസ്ബോട്ട് യാത്ര; കായല്‍ സൗന്ദര്യം ആസ്വദിച്ച് യുഎസ് സ്ഥാനപതിയും ട്രംപിന്‍റെ മരുമകനും

09 AUGUST 2026 04:03 PM IST
മലയാളി വാര്‍ത്ത

More Stories...

പേരാമ്പ്രയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...

ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...

17 കാരന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി..ആദ്യമായിട്ടല്ല വാഹനം ഓടിക്കുന്നതെന്നും ഇതിനു മുൻപും കാറും ബൈക്കും ഓടിച്ചിട്ടുണ്ടെന്നും 17 കാരൻ അന്വേഷണ സംഘത്തിനു മൊഴി നൽകി..

പുന്നമടയിലെ വേമ്പനാട്ട് കായലിന്‍റെ ഓളപ്പരപ്പില്‍ ഹൗസ്ബോട്ട് യാത്ര ആസ്വദിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറും പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ മരുമകനും യുഎസ് ബിസിനസ് എക്സിക്യുട്ടീവുമായ മൈക്കല്‍ ബൗലോസും. കേരളത്തിലെ പ്രീമിയം ഹൗസ്ബോട്ട് ടൂറിസം വിഭാഗത്തിലെ പ്രമുഖ ബ്രാന്‍ഡായ സ്പൈസ് റൂട്ട്സ് ലക്ഷ്വറി ക്രൂയിസാണ് ഹൗസ്ബോട്ട് യാത്ര ഒരുക്കിയത്. വേമ്പനാട് കായലിലൂടെ ഈ ആഡംബര ഹൗസ്ബോട്ടില്‍ ഏതാനും മണിക്കൂറുകളോളം അവര്‍ സഞ്ചരിച്ചു. കേരളത്തിന്‍റെ ചരിത്ര പ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളംകളിക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവേ നടത്തിയ സന്ദര്‍ശനത്തില്‍ വള്ളം കളിക്കായി പരിശീലനം നടത്തുന്ന തുഴച്ചില്‍ക്കാരെ കാണുന്നതിനും അവര്‍ക്ക് സാധിച്ചു.

കേരളത്തിലെ വശ്യമായ പ്രകൃതിഭംഗി ആസ്വദിച്ച്, മനോഹരമായ കായലോളങ്ങളിലൂടെ നടത്തിയ യാത്ര അതീവ ഹൃദ്യമായിരുന്നുവെന്ന് സ്പൈസ് റൂട്ട്സ് ലക്ഷ്വറി ക്രൂയിസ് മനേജിങ് പാര്‍ട്ണര്‍ ജോബിന്‍ ജെ അക്കരക്കളം പറഞ്ഞു. മുഖ്യമന്ത്രി വി ഡി സതീശനുമായി കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇരുവരും ആലപ്പുഴയിലെത്തിയത്. ഈ സന്ദര്‍ശനം കേരള ടൂറിസത്തിന് ലഭിച്ച വലിയ അംഗീകാരമാണെന്ന് ജോബിന്‍ അഭിപ്രായപ്പെട്ടു. ഹൗസ്ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെ കായലിനിരുവശത്തുമുള്ള തെങ്ങിന്‍ നിരകളുടെ ദൃശ്യങ്ങളും വീഡിയോകളും ഇരുവരും പകര്‍ത്തി. ഇവ തങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുമെന്നും കുടുംബത്തോടൊപ്പം കേരളത്തിലെത്തി ഒരു രാത്രി തങ്ങാന്‍ ആഗ്രഹിക്കുന്നതായും അവര്‍ പറഞ്ഞുവെന്ന് ജോബിന്‍ വ്യക്തമാക്കി. വീട്ടില്‍ തയ്യാറാക്കിയ ചിക്കന്‍ സാന്‍ഡ് വിച്ച്, ബ്രൗണി ചോക്ലേറ്റ് തുടങ്ങിയ വിഭവങ്ങളാണ് അതിഥികള്‍ക്കായി ഒരുക്കിയത്. കരിമീന്‍ ഉള്‍പ്പെടെയുള്ള കേരളീയ വിഭവങ്ങളടങ്ങിയ ഉച്ചഭക്ഷണം നല്‍കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും തിരക്കേറിയ അവരുടെ പരിപാടികള്‍ നിമിത്തം അതിന് സാധിച്ചില്ലെന്നും ജോബിന്‍ പറഞ്ഞു.

വള്ളംകളിക്കുള്ള പരിശീലനം കാണാന്‍ കഴിഞ്ഞത് സന്ദര്‍ശനത്തിലെ പ്രധാന ആകര്‍ഷണമായിരുന്നു. തുഴച്ചില്‍ക്കാരുടെ ശക്തിയും കഴിവും ഏകാഗ്രതയും ഇരുവരും കൗതുകത്തോടെ വീക്ഷിച്ചു. രണ്ട് ടീമുകളുടെ പരിശീലനമാണ് അവര്‍ കണ്ടത്. തലമുറകളായി സംരക്ഷിച്ചു പോരുന്ന കേരളത്തിന്‍റെ സവിശേഷമായ ജലകായിക പാരമ്പര്യത്തില്‍ അവര്‍ അത്ഭുതം പ്രകടിപ്പിച്ചു.

കേരള ടൂറിസത്തിന്‍റെ ഡയമണ്ട് ക്ലാസിഫിക്കേഷന്‍ അംഗീകാരമുള്ള സ്ഥാപനമാണ് സ്പൈസ് റൂട്ട്സ് ലക്ഷ്വറി ക്രൂയിസ്. കേരളത്തിലെ ഹൗസ്ബോട്ട് വിഭാഗത്തിലെ ഏറ്റവും ഉയര്‍ന്ന അംഗീകാരമാണിത്. സുരക്ഷ, പരിസ്ഥിതി സംരക്ഷണം, രൂപകല്‍പ്പന, സേവന നിലവാരം, അതിഥികളുടെ സൗകര്യം തുടങ്ങിയ മേഖലകളില്‍ കര്‍ശന മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഹൗസ്ബോട്ട് ഓപ്പറേറ്റര്‍മാര്‍ക്കാണ് ഇത് നല്‍കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാര്‍ത്താണ്ഡത്ത് വയോധികനെ പാമോയില്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു  (13 minutes ago)

പേരാമ്പ്രയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി  (53 minutes ago)

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (2 hours ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (2 hours ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (2 hours ago)

വനിതാ സംരംഭകരുടെ വളര്‍ച്ചയ്ക്ക് വിപണിയും പിന്തുണയും ഉറപ്പാക്കണമെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (2 hours ago)

കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്  (2 hours ago)

ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...  (2 hours ago)

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ വൻ മാറ്റം...  (2 hours ago)

രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം  (2 hours ago)

ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...  (3 hours ago)

സോണിയയുടെ പുസ്തകത്തിലെ പരാമർശം വിവാദത്തിൽ  (3 hours ago)

#CheranalloorAccident പിതാവിന്റെ അസാന്നിധ്യത്തിൽ മൊഴി  (3 hours ago)

VLADMIR PUTIN കുരങ്ങുകളുടെ രക്തസാമ്പിളുകൾ ശേഖരിക്കാൻ നീക്കം  (3 hours ago)

Malayali Vartha Recommends