കേരളം ചുട്ടു പൊള്ളുന്നു: തൃശൂരില്‍ ജില്ലയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളടക്കം 5 പേര്‍ക്കു സൂര്യാഘാതമേറ്റു

ഗുരുവായൂരില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മാണിക്കത്തുപടി തറയില്‍ റഷീദിന്റെ മകന്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ അബ്ദുള്‍ ആബിലിനും കൊണ്ടാഴി പാറമേല്‍പടി വടക്കേപാറമേല്‍ ജയപ്രകാശിന്റെ മകന്‍ 12 വയസ്സുള്ള ദില്‍ജിത്തിനും സൂര്യതാപമേറ്റതിനെ തുടര്‍ന്ന് ആശുപത്രികളില്‍ ചികിത്സ തേടി. വടക്കഞ്ചേരി ടി.വി.എസില്‍ ചായക്കച്ചവടം നടത്തുന്ന യുവാവിനും സൂര്യാഘാതത്തെത്തുടര്‍ന്നു പൊള്ളലേറ്റു.
വടക്കഞ്ചേരി വള്ളിയോട് വലിയകുളം മണകളത്തില്‍ ജോണിനാണു (41) പൊള്ളലേറ്റത്. കഴിഞ്ഞ ആഴ്ചയില്‍ വള്ളിയാട് പുരയ്ക്കല്‍ തോമസിനും പൊള്ളലേറ്റിരുന്നു. മാള ചക്കാംപറമ്പില്‍ നിര്‍മ്മാണ തൊഴിലാളിക്ക് സൂര്യാഘാതത്തില്‍ പൊള്ളലേറ്റു. ജില്ലയില്‍ ഇന്നലെ മാത്രം സൂര്യാഘാതമേറ്റു കുട്ടികളടക്കം അഞ്ചു പേരാണ് ചികിത്സ തേടിയത്.
കുഴൂര്‍ വലിയോളിപറമ്പില്‍ അശോകനാണ് പൊള്ളലേറ്റത്. ചക്കാംപറമ്പ് വിജ്ഞാനദായിനി സഭയുടെ കല്യാണമണ്ഡപത്തിന്റെ നിര്‍മ്മാണ ജോലിക്കിടയില്‍ രാവിലെ പത്തോടെ അശോകന്‍ പൊള്ളലേറ്റ് കുഴഞ്ഞ് വീഴുകയായിരുന്നു. കഴുത്തിന്റെ ഇടതുവശത്തും നെഞ്ചിലുമായി പൊള്ളലേറ്റ അശോകന്‍ മാള സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സതേടി.
ഇരിങ്ങാലക്കുടയില്‍ ഗാന്ധിഗ്രാം സ്വദേശി ചിരിയങ്കണ്ടത്ത് ജോണി (72) ന് സൂര്യതാപമേറ്റു.ഞായറാഴ്ച ഉച്ചയ്ക്ക് 12.30 യോടെ ബൈക്കില്‍ യാത്ര ചെയ്ത ശേഷം തിരിച്ചു വീട്ടിലെത്തിയപ്പോഴാണ് കാലിലും കയ്യിലും തീ പൊള്ളലേറ്റപോലെ കുമിളകള്‍ പൊന്തിയത്. തുടര്‍ന്ന് ചികിത്സ നേടിയപ്പോഴാണ് ഡോക്ടര്‍മാര്‍ സൂര്യാഘാതം ആണെന്ന് സ്ഥീരികരിച്ചത്. ചേര്‍പ്പ് അമ്മാടം മുള്ളക്കര സ്വദേശി കേളശേരി വീട്ടില്‍ കെ.എസ്.സുരേഷിനും പൊള്ളലേറ്റു.അമ്മാടത്ത് നിന്നു ചേനത്തേക്ക് നടന്നു പോകുമ്പോഴാണ് സൂര്യാഘാതമേറ്റത്.കൈയ്ക്കും വയറിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കനത്ത ചൂടില്‍ മാളയില്‍ പാടശേഖരത്തിന് തീപിടിച്ചു. മാള പുത്തന്‍ചിറയില്‍ കിഴക്ക് കല്ലാര്‍കുളങ്ങരയിലെ 60 ഏക്കര്‍ പാടശേഖരത്തിലെ ഉണങ്ങിയ പുല്ലിനാണു തീപിടിച്ചത്. മാള ഫയര്‍ഫോഴ്‌സ് സ്ഥലത്തത്തി തീയണച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















