കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍

ശുചിമുറിയില്‍ കോളേജ് വിദ്യാര്‍ത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ സൂറത്തിലുള്ള സ്വാമിനാരായണ്‍ ക്ഷേത്ര സമുച്ചയത്തിലെ ശുചിമുറിക്കുള്ളിലാണ് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷാംശമുള്ള മരുന്ന് കുത്തിവച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മൃതദേഹങ്ങള്‍ക്ക് സമീപത്തുനിന്നും ഒരു സിറിഞ്ചും വിഷാംശമുള്ള മരുന്നിന്റെ മൂന്ന് കുപ്പികളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത സിറിഞ്ച്, മരുന്ന് കുപ്പികള്‍, പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണുകള്‍ എന്നിവ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു. ഡിന്‍ഡോളി പൊലീസ് നിലവില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് ഫലവും വന്നതിനുശേഷമേ മരണകാരണത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കൂ എന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ രാവിലെ കോളേജിലേക്ക് പോയ പെണ്‍കുട്ടികള്‍ ഉച്ചയായിട്ടും തിരിച്ചെത്താതിരുന്നതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികള്‍ ക്ഷേത്ര സമുച്ചയത്തിലാണെന്ന് കണ്ടെത്തിയത്. ശനിയാഴ്ച നടത്തിയ തിരച്ചിലില്‍ ഇവരുടെ സ്‌കൂട്ടറുകള്‍ ക്ഷേത്ര വളപ്പില്‍ പാര്‍ക്ക് ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.
ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ ശുചിമുറിയുടെ ഭാഗത്തേക്ക് നടന്നുപോകുന്നത് വ്യക്തമായിരുന്നു. പൊലീസ് എത്തിയപ്പോള്‍ ശുചിമുറി ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha





















