ആയങ്കിയുടെ വീട്ടിൽ മിന്നൽ റെയ്ഡ്..! എല്ലാം നേരത്തെ അറിഞ്ഞ് ആയങ്കിയുടെ വക്കീൽ..! ഒരു ചുക്കും കിട്ടിയില്ല..!!

ആഭ്യന്തരമന്ത്രിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അഴീക്കോട് കപ്പക്കടവിലെ വീട്ടില്‍ കണ്ണൂര്‍ സൈബര്‍ പോലീസ് സംഘം മിന്നല്‍ പരിശോധന നടത്തി. കണ്ണൂര്‍ സൈബര്‍ പോലീസ് എസ്എച്ച്ഒ എ. അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്. വീട്ടില്‍ നിന്ന് കേസില്‍ നിര്‍ണായക തെളിവാകാന്‍ സാധ്യതയുള്ള ഒരു ലാപ്‌ടോപ്പ് പോലീസ് കസ്റ്റഡിയിലെടുത്തു.
പരിശോധന വേളയില്‍ അര്‍ജുന്‍ ആയങ്കിയുടെ അമ്മ, സഹോദരന്‍ അജയ് ആയങ്കി എന്നിവരുടെ മൊഴികളും പോലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും ശേഷമാണ് പോലീസ് സംഘം അവിടെ നിന്ന് മടങ്ങിയത്. കേസുമായി ബന്ധപ്പെട്ട നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്തുകയാണ് ഈ പരിശോധനയുടെ പ്രധാന ലക്ഷ്യമെന്ന് പോലീസ് വ്യക്തമാക്കി.
അധിക്ഷേപകരമായ പോസ്റ്റുകള്‍ പങ്കുവെക്കാന്‍ ഉപയോഗിച്ച ഉപകരണം ഏതാണെന്ന് വ്യക്തമാകുന്നതിനായി പിടിച്ചെടുത്ത ലാപ്‌ടോപ്പ് ഉടന്‍ തന്നെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിലെ നിലവിലുള്ള ഡാറ്റയും ഡിലീറ്റ് ചെയ്യപ്പെട്ട വിവരങ്ങളും വിദഗ്ദ്ധര്‍ വിശദമായി പരിശോധിക്കും. നേരത്തെ അര്‍ജുനില്‍ നിന്ന് ഒരു മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നെങ്കിലും, വിവാദ പോസ്റ്റുകളും കമന്റുകളും ഒന്നിലധികം ഉപകരണങ്ങളില്‍ നിന്നാണ് വന്നതെന്ന സംശയമാണ് പോലീസിനെ ഈ അന്വേഷണത്തിലേക്ക് നയിച്ചത്.
https://www.facebook.com/Malayalivartha
























