Widgets Magazine
11
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കള്ളനെ പിടിച്ചാലും പിടിച്ചില്ലെങ്കിലും പ്രശ്നം.. ‘രമേശൻ സാറിന്റെ ‘തൂഫാൻ’ പൊളിക്കാൻ സതീശൻ ഇറക്കിവിട്ടവതാണോ?’..സനോജ് എം എൽ എ യ്ക്ക് കണക്കിന് കിട്ടി..


ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ..‘കമ്യൂണിസ്റ്റുകൾ ആകെ ഭീരുക്കളാണ്’ എന്നായിരുന്നു നിർമല സീതാരാമന്റെ പരിഹാസം..


അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ഇറാൻ്റെ വധഭീഷണി..കാറ്ററിങ് ട്രക്കിൽ കയറ്റിയാണ് പ്രസിഡന്റിനെ ചെറിയ സൈനിക വിമാനത്തിൽ കയറ്റിയത്..ദൃശ്യങ്ങൾ..


കൊളംബിയയിൽ സംഭവിച്ച ശക്തമായ ഭൂകമ്പം..യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്ന് ജനങ്ങളുടെ നിലവിളികൾ..


കളക്ടറേറ്റിലെത്തിയ ഉദ്യോഗസ്ഥ വാഹനത്തിൽവെച്ച് ഐസ്‍ക്രീമിൽ എലിവിഷം കലർത്തി ആത്മഹത്യ ചെയ്ത സംഭവം..അന്വേഷണം തുടങ്ങി..ജീവനൊടുക്കുന്നതിന് മുൻപ് വാട്സാപ്പ് സ്റ്റാറ്റസും..

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ഇറാൻ്റെ വധഭീഷണി..കാറ്ററിങ് ട്രക്കിൽ കയറ്റിയാണ് പ്രസിഡന്റിനെ ചെറിയ സൈനിക വിമാനത്തിൽ കയറ്റിയത്..ദൃശ്യങ്ങൾ..

11 AUGUST 2026 04:42 PM IST
മലയാളി വാര്‍ത്ത

More Stories...

കൊളംബിയയിൽ സംഭവിച്ച ശക്തമായ ഭൂകമ്പം..യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്ന് ജനങ്ങളുടെ നിലവിളികൾ..

കണ്ണീർക്കാഴ്ചയായി... അമേരിക്കയിലെ ഒഹായോയിലുണ്ടായ വാഹനാപകടത്തിൽ ആന്ധ്രാപ്രദേശ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

സൈറൺ മുഴങ്ങി 150 മരണം..! ഭൂമി രണ്ടായി പിളർന്നു..! പള്ളി മൂടോടെ വീണു 7.4 തീവ്രതയിൽ ഭൂമി കുലുങ്ങി

ഭൂമി രണ്ടായി പിളർന്നു..! 7.4 തീവ്രതയിലെ വന്‍ഭൂകമ്പം 150 പേർ മരിച്ചു , മരണതാണ്ഡവം ദേ ഈ രാജ്യങ്ങളും പ്രകമ്പനം

കൊളംബിയയിൽ ഉണ്ടായ വൻ ഭൂചലനത്തിൽ നിരവധി മരണം... നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു, അയൽരാജ്യമായ വെനസ്വേലയിൽ കനത്ത നാശം വിതച്ച ഭൂചലനമുണ്ടായതിന് പിന്നാലെയാണ് കൊളംബിയയിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ഇറാൻ്റെ വധഭീഷണിയുണ്ടായതായി റിപ്പോർട്ട്. രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിനെത്തുടർന്ന്, അദ്ദേഹം സഞ്ചരിക്കേണ്ടിയിരുന്ന 'എയർ ഫോഴ്സ് വൺ' വിമാനത്തിൽ നിന്ന് ട്രംപിനെ രഹസ്യമായി മറ്റൊരു വിമാനത്തിലേക്ക് മാറ്റിയാണ് യാത്ര നടത്തിയതെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. കാറ്ററിങ് ട്രക്കിൽ കയറ്റിയാണ് പ്രസിഡന്റിനെ ചെറിയ സൈനിക വിമാനത്തിൽ കയറ്റിയതെന്നാണ് റിപ്പോർട്ട്. ഒരു നാടകംതന്നെ ഒരുക്കിയാണ് സുരക്ഷാ ഏജൻസികൾ ഈ ‘ഓപ്പറേഷൻ’ നടപ്പാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇറാൻ ഭീഷണിയെത്തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുർക്കിയിൽ നിന്ന് ഒരു ചെറിയ അമേരിക്കൻ സൈനിക വിമാനത്തിൽ കയറി രഹസ്യമായി രക്ഷപ്പെട്ടതായി റിപ്പോർട്ട്. നാറ്റോ യോഗത്തിൽ പങ്കെടുക്കാനാണ് തുർക്കി തലസ്ഥാനമായ അങ്കാരയിലേയ്ക്ക് ഖത്തർ നൽകിയ ബോയിംഗ് 747-8 വിമാനത്തിൽ ട്രംപ് പോയത്. എന്നാൽ ഇറാൻ ഭീഷണിയെത്തുടർന്ന് അതേ വിമാനത്തിൽതന്നെ മടങ്ങാതെ ട്രംപിനെ അമേരിക്കൻ നാവികസേനയുടെ സി-32എ എന്ന ചെറുവിമാനത്തിലേയ്ക്ക് മാറ്റുകയായിരുന്നു. ഇറാനും തുർക്കിയും അതിർത്തി പങ്കിടുന്ന രാജ്യങ്ങളാണ്.

 

കഴിഞ്ഞ ജൂലായ് എട്ടിനായിരുന്നു സംഭവം.എയർപോർട്ടിലെ കാറ്ററിംഗ് ട്രക്കിൽ കയറ്റിയാണ് ട്രംപിനെ സി-32എ വിമാനത്തിലേയ്ക്ക് മാറ്റിയത്. പിന്നാലെ വിമാനം ട്രംപുമായി ബ്രിട്ടണിലേയ്ക്ക് പറക്കുകയായിരുന്നു. മാദ്ധ്യമപ്രവർത്തകരും മറ്റ് ഉദ്യോഗസ്ഥരുമടങ്ങിയ വിമാനം ഇതിനുശേഷമാണ് തിരികെ പോയത്. ട്രംപ് ഇതിൽ തന്നെയുണ്ടെന്ന പ്രതീതിയുണ്ടാക്കാനായിരുന്നു ഉദ്യോഗസ്ഥരും മാദ്ധ്യമപ്രവർത്തകരും പഴയ വിമാനത്തിൽതന്നെ യാത്ര തുടർന്നത്. ഇവരോട് വിമാനത്തിന്റെ ജനാല തുറക്കരുതെന്നും നിർദേശം നൽകിയിരുന്നു.

തങ്ങൾക്കൊപ്പം ട്രംപ് ഉണ്ടെന്ന് കരുതിയാണ് അവർ യാത്രചെയ്തത്. ബ്രിട്ടനിൽ വിമാനം ഇറങ്ങിയപ്പോൾ ട്രംപ് സഞ്ചരിച്ച ചെറിയ സൈനിക വിമാനമാണ് ആദ്യം ലാൻഡ് ചെയ്തത്. എന്നാൽ, മിനിറ്റുകൾക്ക് ശേഷം എത്തിയ പഴയ എയർ ഫോഴ്സ് വൺ വിമാനത്തിലൂടെയാണ് ട്രംപ് പുറത്തേക്ക് വന്നത്. ഈ മാറ്റം എങ്ങനെയാണ് നടന്നതെന്ന കാര്യത്തിൽ ഇപ്പോഴും ദുരൂഹത തുടരുന്നു. വിമാനത്തിൽനിന്ന് ഇറങ്ങിയ ട്രംപ് മാധ്യമപ്രവർത്തകർക്ക് നേരെ കൈവീശിയെങ്കിലും സംസാരിക്കാൻ തയ്യാറായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

V D SATHEESHAN ഇനിയും 10വർഷം കരഞ്ഞു തീർക്കുക  (32 minutes ago)

പാലക്കാട് നിര്‍മ്മാണത്തിരുന്ന രണ്ടുനില വീട് തകര്‍ന്നുവീണത് സമീപത്തുണ്ടായിരുന്ന മറ്റൊരു വീടിന്റെ മുകളിലേക്ക്  (40 minutes ago)

Nirmala Sitharaman ബ്രിട്ടാസിനെ പൊളിച്ചടുക്കി നിർമല സീതാരാമൻ  (50 minutes ago)

IRAN US ഇറാന്റെ വധഭീഷണി  (54 minutes ago)

Colombia earthquake നൂറ്റാണ്ടിൽ കൊളംബിയ കണ്ട ശക്തമായ ഭൂകമ്പം:  (1 hour ago)

KASARGOD കളക്ടറേറ്റ് ക്ലാർക്ക് ജീവനൊടുക്കിയതിൽ അന്വേഷണം  (1 hour ago)

മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള കേന്ദ്ര–സംസ്ഥാന നീക്കം അനുവദിക്കാനാകില്ല: ഡോ. ജോൺ ബ്രിട്ടാസ് എംപി  (1 hour ago)

Taekwondo-match റഫറിയുടെ ഭാഗത്തും പിഴവ്  (1 hour ago)

ബസില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി; വി ശിവന്‍കുട്ടിയുടെ മുന്‍ ഗണ്‍മാന് സസ്‌പെന്‍ഷന്‍  (1 hour ago)

'കാണേണ്ടവരെ കണ്ടപ്പോള്‍ കുട്ടി എന്തൊരു ഹാപ്പി; സത്യം പറ അച്ഛൻ കടലിൽ പോയോ'..? ജിജി-യെ വലിച്ച് കീറി അവർ..ഇത് വേണ്ടായിരുന്നു  (1 hour ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

5 ദിവസത്തിനുള്ളിൽ പ്രശ്നപരിഹാരമുണ്ടാകുമെന്ന് ഉറപ്പ്; 13 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് വളര്‍മതി  (3 hours ago)

അവയവമാഫിയക്കാണോ അതോ ഭിക്ഷാടന മാഫിയയ്ക്കാണോ? ഈരാറ്റുപേട്ടയ്ക്കടുത്ത് തീക്കോയി കേന്ദ്രീകരിച്ച് നവജാത ശിശുക്കളെ വില്‍ക്കുന്നു; നടുക്കുന്ന വിവരം  (3 hours ago)

സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ പേടകത്തിന്റെ ജനാലയിലൂടെയുള്ള അത്ഭുത ദൃശ്യങ്ങൾ പങ്കുവച്ച് ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ...  (3 hours ago)

എസ്.എൻ.ഡി.പി. മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഏഴ് താലൂക്ക് യൂണിയനുകളിൽ ക്രമക്കേട് നടന്നതായി വിജിലൻസ് ; പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്നും എസ്.എൻ.ഡി.പി. യോഗം സ്വീകരിക്കുന്ന വായ്  (4 hours ago)

Malayali Vartha Recommends