കള്ളനെ പിടിച്ചാലും പിടിച്ചില്ലെങ്കിലും പ്രശ്നം.. ‘രമേശൻ സാറിന്റെ ‘തൂഫാൻ’ പൊളിക്കാൻ സതീശൻ ഇറക്കിവിട്ടവതാണോ?’..സനോജ് എം എൽ എ യ്ക്ക് കണക്കിന് കിട്ടി..

ഓപ്പറേഷൻ തൂഫാൻ നല്ല രീതിയിൽ പോകുന്നത് കാണുമ്പൊൾ ചിലർക്ക് ഇവിടെ പ്രശ്നമാണ് . വൻതോതിൽ എംഡിഎംഎയുമായി കാസർകോട് പിടിയിലായവർക്ക് ഭരണകക്ഷി നേതാക്കളുമായി അടുത്ത ബന്ധമെന്ന ആരോപണവുമായി വി.കെ. സനോജ് എംഎൽഎ. കേസിൽ പ്രതിയായ മുഹമ്മദ് ഹുസൈൻ ടീം വി.ഡി. സതീശൻ എന്ന സോഷ്യൽ മീഡിയ പേജിന്റെ കോർഡിനേറ്റർ ആണെന്ന് വി.കെ. സനോജ് ആരോപിച്ചു. ‘ലീഡർ വി.ഡി. സതീശൻ’ എന്ന ഗ്രൂപ്പിന്റെ അഡ്മിനും, സതീശനെ പ്രമോട്ട് ചെയ്യുന്ന വീഡിയോകൾ സ്ഥിരമായി പങ്കുവെക്കുന്നയാളുമാണ് ഇയാളെന്നും വി.കെ. സനോജ് ആരോപിച്ചു.
ഞായറാഴ്ച കാലിക്കടവിൽ നിന്നാണ് എംഡിഎംഎയുമായി മൂന്നു പേർ പിടിയിലാകുന്നത്. 139.29 ഗ്രാം എംഡിഎംഎയുമായി പെരുമ്പാവൂർ അറക്കപ്പടി സ്വദേശികളായ പി.എ. അബ്ദുൾ സലാം (27), കെ.എച്ച്. മുഹമ്മദ് ഹുസൈൻ (28), പി.എ. അബ്ബാസ് (50) എന്നിവരാണ് അറസ്റ്റിലായത്. ഭീമമായ അളവ് മാരക ലഹരിവസ്തു ഇവരുടെ കൈയിൽ എവിടെനിന്ന്, എങ്ങനെ ലഭിച്ചുവെന്നും സംഘത്തിൽ ഇനിയും കൂടുതൽ ആൾക്കാരുണ്ടോ തുടങ്ങിയ അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് ഭരണകക്ഷി നേതാക്കളുമായി ഇവർക്ക് ബന്ധമുണ്ടെന്ന ആരോപണം ഉയരുന്നത്.
'സതീശൻ സാറിന്റെ ‘പിള്ളേരെ’ രമേശൻ സാറിന്റെ പോലീസ് കാസർഗോഡ് നിന്ന് എം.ഡി.എം.എയുമായി പിടികൂടിയെന്ന ലേറ്റസ്റ്റ് വാർത്ത. പിടിയിലായവരിൽ ഒരാൾ സ്വന്തം സോഷ്യൽ മീഡിയ പ്രൊഫൈലിൽ ‘വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്റർ’എന്ന് രേഖപ്പെടുത്തിയിരുന്നയാളാണത്രേ. അതുമാത്രമല്ല, ‘ലീഡർ വി.ഡി. സതീശൻ’ എന്ന ഗ്രൂപ്പിന്റെ അഡ്മിനും, സതീശനെ പ്രമോട്ട് ചെയ്യുന്ന വീഡിയോകൾ സ്ഥിരമായി പങ്കുവെക്കുന്നയാളുമാണെന്ന വിവരങ്ങളും പുറത്തുവരുന്നു. ഇവർ ഒരുമിച്ചുള്ള വീഡിയോകളും പുറത്ത് വരുന്നുണ്ട്’-
വി.കെ. സനോജ് പറഞ്ഞു.‘പിടിയിലായവരിൽ ഒരാൾ മുഖ്യമന്ത്രിയുടെ ഓഫീസിലിരിക്കുന്ന ചിത്രങ്ങൾ സ്വന്തം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്ന വിവരവും പുറത്തുവരുന്നു. അറിയേണ്ടത് ചില കാര്യങ്ങളാണ്. രമേശൻ സാറിന്റെ ‘തൂഫാൻ’ പൊളിക്കാൻ സതീശൻ സാർ ഇറക്കിവിട്ടവരാണോ ഇവരെ...? രാഷ്ട്രീയ ബന്ധങ്ങൾക്കപ്പുറം ഇവർക്ക് നേരത്തേ തന്നെ ഇത്തരം ഇടപാടുകളുണ്ടായിരുന്നോ...? ഇത്രയും അടുത്ത് പ്രവർത്തിച്ചിരുന്ന ഒരാളെക്കുറിച്ച് വി.ഡി. സതീശന് ഒന്നും അറിയില്ലായിരുന്നോ...?
പോലീസ് പിടികൂടുന്നതിന് മുമ്പ് തന്നെ രണ്ട് ജില്ലകളിൽ ലഹരി വിതരണം ഇവർ നടത്തിയെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. ഇത് വെറുമൊരു ലഹരിക്കേസ് മാത്രമായി അവസാനിക്കേണ്ട വിഷയമല്ല. മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്ന ലഹരി മാഫിയാ സംഘത്തിൻ്റെ അടിവേരുകൾ പുറത്ത്കൊണ്ട് വരണം'- വി.കെ. സനോജ് എംഎൽഎ പറഞ്ഞു.അതിന് താഴെ വന്ന കമന്റുകൾ മുഖ്രമന്ത്രിയുടെ അടുത്ത ആളായിട്ടും പോലീസ് ഒരു സംരക്ഷണവും നല്‍കിയില്ല, ഭരണം തുണച്ചില്ല
അതേ സമയം പ്രതിഭ MLA യുടെ മകനെ പിടിച്ച പോലീസ് കാരെ സ്ഥലം മാറ്റി അന്വേഷണംഅട്ടിമറിച്ച സനോജിന്‍റെ പാര്‍ട്ടിക്കാര്‍ എത്ര കുലീനര്‍പിണറായിക്കാലം..., അതാണു യുഡിഎഫ് സർക്കാർ.ആരെയും സംരക്ഷിലില്ല അല്ല മനസ്സിൽ ആവാത്തത് കൊണ്ട് ചോദിക്കുക നിങ്ങൾ സർക്കാരിന്റെ PR ആണോ ഇത് സർക്കാരിന്റെ നേട്ടം അല്ലേ.., എന്നൊക്കെ പോകുന്നു കമന്റുകൾ.
https://www.facebook.com/Malayalivartha
























