പാലക്കാട് നിര്‍മ്മാണത്തിരുന്ന രണ്ടുനില വീട് തകര്‍ന്നുവീണത് സമീപത്തുണ്ടായിരുന്ന മറ്റൊരു വീടിന്റെ മുകളിലേക്ക്

പാലക്കാട് വള്ളിക്കോട് പാലക്കാപ്പറമ്പില്‍ നിര്‍മ്മാണത്തിരുന്ന രണ്ടുനില വീട് തകര്‍ന്നുവീണത് സമീപത്തുണ്ടായിരുന്ന മറ്റൊരു വീടിന്റെ മുകളിലേക്ക്. ഇരു വീടുകളും പൂര്‍ണ്ണമായി തകര്‍ന്നു. എന്നാല്‍ വീട്ടിലുണ്ടായിരുന്ന ആളുകള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല എന്നതാണ് ആശ്വാസകരമായ വിവരം. ഉച്ചയ്ക്ക് 2.30ന് ആയിരുന്നു സംഭവം. പാലക്കാപ്പറമ്പ് സ്വദേശി ടി.എം.ആറുമുഖന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയായിരുന്ന ഇരുനിലവീടാണ് അയല്‍വാസി പി.എ.ആറുമുഖന്റെ ഓടിട്ട വീടിനു മുകളിലേക്കു തകര്‍ന്നുവീണത്.
സംഭവം നടന്ന സമയത്ത് വീട്ടിലുണ്ടായിരുന്ന ആറുമുഖന്റെ കൊച്ചുമകന്‍ എസ്.സുമിത്ത് (23), നിര്‍മാണത്തിലിരുന്ന വീട്ടിലെ തൊഴിലാളികളായ കെ.ആര്‍.ശോഭന, കെ.പ്രശാന്ത്, വി.ഷൈലജ എന്നിവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. തകര്‍ന്നുവീണ ഇരുനില വീടിനു സമീപത്ത് മണിക്കൂറുകള്‍ക്ക് മുന്‍പ് ഭൂമി ഇടിഞ്ഞുതാഴ്ന്നിരുന്നു. 6 അടി താഴ്ചയിലേക്കാണ് ഇവിടെ ഭൂമി ഇടിഞ്ഞത്. ഇതാകാം വീട് തകര്‍ന്നുവീഴാനുള്ള കാരണമെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ ആറു മണിയോടെയായിരുന്നു വീടിന് സമീപത്തെ ഭൂമി ഇടിഞ്ഞ് തന്നത്. ഉച്ചയോടെ വീടും തകര്‍ന്നു. പ്രദേശത്തെ മണ്ണില്‍ ഈര്‍പ്പം കൂടുതലാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
https://www.facebook.com/Malayalivartha
























