കളക്ടറേറ്റിലെത്തിയ ഉദ്യോഗസ്ഥ വാഹനത്തിൽവെച്ച് ഐസ്‍ക്രീമിൽ എലിവിഷം കലർത്തി ആത്മഹത്യ ചെയ്ത സംഭവം..അന്വേഷണം തുടങ്ങി..ജീവനൊടുക്കുന്നതിന് മുൻപ് വാട്സാപ്പ് സ്റ്റാറ്റസും..

നിനക്കു ഞാൻ നൽകിയ അവസാന പരിഗണനയാണ് എന്റെ നിശബ്ദത . കാസർഗോഡ് കളക്ടറേറ്റിലെ ജീവനക്കാരി ആശാലത ജീവനൊടുക്കുന്നതിന് മുൻപ് വാട്സാപ്പ് സ്റ്റാറ്റസായി പങ്കുവച്ച വരികളാണിത് . വെള്ളിയാഴ്ച രാവിലെയാണ് കളക്ടറേറ്റ് കോപൗണ്ടിനകത്ത് രാവിലെ സ്വന്തം കാറിൽ കളക്ടറേറ്റിലെത്തിയ ഉദ്യോഗസ്ഥ വാഹനത്തിൽവെച്ച് ഐസ്‍ക്രീമിൽ എലിവിഷം കലർത്തി കഴിക്കുകയായിരുന്നു. പിന്നീട് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആശാലത ഞായറാഴ്ചയാണ് മരണപ്പെടുന്നത് .
മരണത്തിന് പിന്നാലെ രാഷ്ട്രീയ ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത് എത്തിയെങ്കിലും വ്യക്തിപരമായ കരണങ്ങളാവാം മരണകാരണമെന്ന് പോലീസ് നിഗമനം .
കളക്ടറേറ്റിലെ എൻഡോസൾഫാൻ സെൽ സീനിയർ ക്ലാർക്കും എൻ.ജി.ഒ. യൂണിയൻ ജില്ലാ കൗൺസിൽ അംഗവുമാണ് എ. ആശാലത(42) ജീവനൊടുക്കിയതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടു. എ.ഡി.എം. പി.ഉദയകുമാറാകും അന്വേഷണം നടത്തുക. വിദ്യാനഗർ പോലീസിന്റെ അന്വേഷണത്തിനു പുറമേയാണിത്. വകുപ്പുതല അന്വേഷണത്തിൽ കുറ്റക്കാരായി ആരെയെങ്കിലും കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.എലിവിഷം ഉള്ളിൽച്ചെന്ന് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലിരിക്കെ ഒാഗസ്റ്റ് ഒൻപതിനാണ് ആശാലത മരിച്ചത്.
അസ്വസ്ഥതയനുഭവപ്പെട്ടതോടെ സ്വയം കാറോടിച്ച് ആദ്യം വീട്ടിലും തുടർന്ന് ചെങ്കള സഹകരണ ആസ്പത്രിയിലുമെത്തി.നില ഗുരുതരമായതിനെത്തുടർന്ന് പിന്നീട് കോഴിക്കോട്ടെ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.ഏഴിന് ബന്ധുക്കളുടെ സാന്നിധ്യത്തിൽ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിൽ വിദ്യാനഗർ പോലീസ് ആശാലതയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ‘ഏഴിന് രാവിലെ പത്തോടെയാണ് മൂന്ന് പായ്ക്കറ്റ് എലിവിഷം (റാറ്റോൾ) ഐസ്‍ക്രീമിൽ കലർത്തി കഴിച്ചത്. എന്റെ സ്വന്തം ഇഷ്ടപ്രകാരമാണിത്. കഴിക്കാനുള്ള കാരണം വീട്ടിലും ഓഫീസിലും ഒറ്റപ്പെട്ടുപോയി എന്ന് തോന്നിയതിനാലാണ്. അതുമൂലമുള്ള ‘മെന്റൽ സ്ട്രസ്’ കാരണം കുറച്ച് ദിവസമായി മാനസികമായി തകർന്ന നിലയിലാണ്.
എനിക്ക് ആർക്കെതിരെയും പരാതിയില്ല.'- എന്നാണ് മൊഴിയിലുള്ളത്.കളക്ടറേറ്റിലെ എ5 സെക്ഷനിലായിരുന്ന ആശാലതയെ പുതിയ സർക്കാർ ചുമതലയേൽക്കുംമുമ്പ് മേയ് 12-നാണ് കളക്ടറേറ്റിലെ തന്നെ എൻഡോസൾഫാൻ സ്പെഷ്യൽ സെല്ലിലേക്ക് ജോലിക്രമീകരണ വ്യവസ്ഥയിൽ സീറ്റുമാറ്റിയത്. ഇവരുൾപ്പെടെ മൂന്ന് സീനിയർ ക്ലാർക്കുമാരെയാണ് കളക്ടറുടെ ഉത്തരവുപ്രകാരം മാറ്റിയത്. എൻഡോസൾഫാൻ സ്പെഷ്യൽ സെല്ലിലും മികച്ച രീതിയിലാണ് ഇവർ സേവനം ചെയ്തിരുന്നതെന്ന് സ്പെഷ്യൽ സെൽ ചുമതലയുള്ള ഉദ്യോഗസ്ഥരും അറിയിച്ചു.
ഉന്നത വിദ്യാഭ്യസം നേടിയ ആശാലത എം എ, ബി എഡ് ബിരുദധാരിയായിരുന്നു . ഭർത്താവ് അജയകുമാർ വിദേശത്താണ് ഇവരുടെ സഹോദരൻ സുരേഷും 10 വര്ഷം മുൻപ് എലിവിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്ന് ബന്ധുക്കൾ പറയുന്നത്ഇതിനിടയിൽ നിർബന്ധിത സെക്ഷൻ മാറ്റം സംബന്ധിച്ച മാനസിക സംഘർഷമാണ് ആശാലതയെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു .അതെ സമയം എൽ ഡി എഫ് സർക്കാരിന്റെ കാലത്താണ് ആശാലതയെ സെക്ഷൻ മാറ്റിയതെന്ന് മറുവാദവുമായി മുഖ്യമന്ത്രി വി ഡി സതീശൻ രംഗത്തെത്തി .
https://www.facebook.com/Malayalivartha
























