ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!

ലോകപ്രശസ്ത ബൾഗേറിയൻ പ്രവാചകയായ ബാബ വാന്‍ഗയുടെ 2026ലേക്കുള്ള പ്രവചനങ്ങൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ബാബയുടെ 2026ലേക്കുള്ള രണ്ട് പ്രവചനങ്ങൾ ഇതിനകം തന്നെ സംഭവിച്ചുകഴിഞ്ഞുവെന്നാണ് അവരുടെ അനുയായികൾ അവകാശപ്പെടുന്നത്. എന്നാൽ ഇതിലും ഭീതിജനകമായ മറ്റ് മൂന്ന് പ്രവചനങ്ങൾ കൂടി ഈ വർഷം മനുഷ്യരാശിയെ കാത്തിരിക്കുന്നുണ്ടെന്ന ചർച്ചകളും ഇപ്പോൾ നടക്കുന്നുണ്ട്.
1996ൽ അന്തരിച്ച ബാബ വാന്‍ഗ, 2026ൽ വൻ പ്രകൃതിദുരന്തങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മനുഷ്യരെ ജോലിസ്ഥലങ്ങളിൽ നിന്ന് വ്യാപകമായി മാറ്റിസ്ഥാപിക്കുന്നതും പ്രവചിച്ചിട്ടുണ്ടെന്നാണ് ചിലരുടെ വാദം. ഈ വർഷം ലോകത്ത് നടന്ന ചില പ്രധാന സംഭവവികാസങ്ങളെ മുൻനിർത്തിയാണ് അവർ ഈ നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്. എന്നാൽ ഇനി വരാനിരിക്കുന്ന പ്രവചനങ്ങൾ കൂടുതൽ ഭയപ്പെടുത്തുന്നതും അവിശ്വസനീയവുമാണ്. ഭാവിയിൽ മനുഷ്യരാശിയെ കാത്തിരിക്കുന്നത് വൻ ദുരന്തങ്ങളാണെന്നും ഇവർ പ്രവചിക്കുന്നു.
∙ ആഗോള പ്രകൃതിദുരന്തങ്ങൾ
ബാബ വാന്‍ഗയുടെ 2026ലേക്കുള്ള ആദ്യ പ്രവചനം ലോകമെമ്പാടും ഉണ്ടാകാൻ സാധ്യതയുള്ള വലിയ പ്രകൃതിദുരന്തങ്ങളെക്കുറിച്ചായിരുന്നു. കഴിഞ്ഞ മാർച്ചിൽ മ്യാൻമറിൽ വൻ നാശനഷ്ടം വിതയ്ക്കുകയും ആയിരക്കണക്കിന് ജനങ്ങളുടെ ജീവനെടുക്കുകയും ചെയ്ത 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ മുൻനിർത്തിയാണ് അനുയായികൾ ഈ പ്രവചനം സത്യമായെന്ന് അവകാശപ്പെടുന്നത്. കൂടാതെ സ്പെയിൻ, പോർച്ചുഗൽ, ഗ്രീസ്, ഇറ്റലി, ഫ്രാൻസ് എന്നിവിടങ്ങളിലുണ്ടായ കാട്ടുതീയും കടുത്ത ഉഷ്ണതരംഗവും ഏഷ്യൻ രാജ്യങ്ങളിലെ പ്രളയവും യുഎസിലെ ശക്തമായ കൊടുങ്കാറ്റുകളും ഇതിന് തെളിവായി ഇവർ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ, ഈ പ്രകൃതിദുരന്തങ്ങൾ എവിടെ, എപ്പോൾ സംഭവിക്കും എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ബാബ വംഗയുടെ പ്രവചനങ്ങളിൽ ഇല്ലായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഭൂകമ്പങ്ങളും പ്രളയങ്ങളും കാട്ടുതീയും എല്ലാ വർഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഭവിക്കുന്നതിനാൽ, ഇത്തരമൊരു പൊതുവായ പ്രവചനത്തെ ഏതൊരു ദുരന്തവുമായും ബന്ധിപ്പിക്കാൻ എളുപ്പമാണ്.
∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസും തൊഴിൽ നഷ്ടവും
രണ്ടാമത്തെ പ്രവചനം നിർമിത ബുദ്ധിയുടെയും (എഐ) തൊഴിൽ മേഖലയിലെ യന്ത്രവൽക്കരണത്തിന്റെയും വളർച്ചയെക്കുറിച്ചാണ്. മനുഷ്യ തൊഴിൽ ശക്തിയെ യന്ത്രങ്ങൾ വൻതോതിൽ മാറ്റിസ്ഥാപിക്കുമെന്ന് ബാബ വംഗ പ്രവചിച്ചിരുന്നതായി ഇവർ പറയുന്നു. എന്നാൽ എഐ ടെക്നോളജി പതിറ്റാണ്ടുകളായി വികസിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. മാത്രമല്ല, ബാബ വംഗ എപ്പോഴാണ് ഈ പ്രവചനം നടത്തിയത് എന്നതിനോ, അവർ കൃത്യമായി എന്താണ് പറഞ്ഞത് എന്നതിനോ യാതൊരുവിധ ഔദ്യോഗിക തെളിവുകളുമില്ല.
https://www.facebook.com/Malayalivartha


























