ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയും ശ്രീലങ്കയും നേർക്കുനേർ....

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയും ശ്രീലങ്കയും നേർക്കുനേർ. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിന് നാളെ ഗാലെയിൽ തുടക്കമാകും.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ 52 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. 20 പോയിന്റുള്ള ശ്രീലങ്ക ആറാം സ്ഥാനത്താണ്.
ശുഭ്മൻ ഗിൽ നയിക്കുന്ന ഇന്ത്യൻ നിരയിൽ പ്രമുഖ താരം ജസ്പ്രീത് ബുംറ പരിക്കിനെ തുടർന്ന് കളിക്കുന്നില്ല. കാലിനേറ്റ പരിക്കാണ് ബുംറയ്ക്ക് തിരിച്ചടിയായത്. വിരലിന് പരിക്കേറ്റ സായ് സുദർശനും പരമ്പര നഷ്ടമാകും.
പകരം സർഫറാസ് ഖാനെ ടീമിൽ ഉൾപ്പെടുത്തി. പരിശീലന മത്സരത്തിനിടെ പരിക്കേറ്റ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ പരിക്ക് മാറി ടീമിലേക്ക് തിരിച്ചെത്തി.
ധനഞ്ജയ ഡിസിൽവ നയിക്കുന്ന ശ്രീലങ്കൻ നിരയിൽ നിസ്സങ്ക, കുശാൽ മെൻഡിസ് എന്നിവർ പരിക്കുമൂലം ആദ്യ ടെസ്റ്റിൽ കളിക്കില്ല.
"
https://www.facebook.com/Malayalivartha
























