സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 520 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് 520 രൂപയാണ് കുറഞ്ഞത്. 1,12,120 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കുറഞ്ഞത്. 14,015 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
ഇന്നലെ പവൻ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയ ശേഷം ഉച്ചയോടെ 1120 രൂപ കുറഞ്ഞിട്ടുണ്ടായിരുന്നു. ഇതിന് തുടർച്ചയെന്ന പോലെയാണ് വിലയിൽ ഇന്നും ഇടിവുണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ രണ്ട് തവണകളായി 1640 രൂപയാണ് പവൻ വില കുറഞ്ഞത്.
വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് സംസ്ഥാനത്തെ വിലയിൽ വ്യതിയാനങ്ങൾ തുടരാൻ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്.
"
https://www.facebook.com/Malayalivartha

























