Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വില്ലേജ് ഓഫീസ് കത്തിച്ച സാംകുട്ടിയെ പ്രകീര്‍ത്തിച്ച് കേരളം

03 MAY 2016 07:04 AM IST
മലയാളി വാര്‍ത്ത.

വെള്ളറട വില്ലേജ് ഓഫീസില്‍ സ്‌ഫോടനം നടത്തിയ പ്രതിക്കെതിരെ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം തിരിഞ്ഞിരിക്കുമ്പോള്‍ അദ്ദേഹത്തിന് അനുകൂലമായി തീര്‍ന്നിരിക്കുകയാണ് കേരളത്തിന്റെ പൊതുമനസ്സ്.
വര്‍ഷങ്ങളായി വസ്തു പോക്കുവരവ് ചെയ്തുകിടക്കാന്‍ വില്ലേജ് ഓഫീസ് കയറിയിറങ്ങുകയാണ് സാംകുട്ടി. ഏഴുപതിറ്റാണ്ടോളം കാലം തനിക്കും സഹോദരങ്ങള്‍ക്കും കുടുംബവിഹിതമായി ലഭിച്ച വസ്തുവിന്റെ പോക്കുവരവിനുവേണ്ടി വര്‍ഷങ്ങളായി വെള്ളറട വില്ലേജ് ഓഫീസില്‍ ഇറങ്ങികയറുകയാണ് സാംകുട്ടി.
സാംകുട്ടി ചെയ്ത തെറ്റെന്താണ്? ഇന്നു വരുമ്പോള്‍ പറയും നാളെ വരാന്‍. നാളെ വരുമ്പോള്‍ പറയും മറ്റന്നാള്‍ വരാന്‍. പണമാണ് പ്രശ്‌നമെന്ന് സാംകുട്ടിക്കറിയാം. വില്ലേജ് അധികാരികള്‍ക്ക് പലവട്ടമായി താന്‍ പണം നല്‍കിയിട്ടുണ്ടെന്ന് സാംകുട്ടി പോലീസിനോട് സമ്മതിച്ചു. എന്നാല്‍ പലവട്ടം പണം കൊടുത്തിട്ടും തന്റെ പരാതി പരിഹരിച്ച് നല്‍കിയില്ല. ഉദേ്യാഗസ്ഥരെ കാലില്‍ പിടിച്ചു. വര്‍ഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്ഥലം സര്‍ക്കാര്‍ തരിശുഭൂമിയാണെന്നാണ് വില്ലേജുകാരുടെ കണ്ടെത്തല്‍.
ഇത്തരത്തില്‍ ആയിരക്കണക്കിനാളുകളാണ് ഓരോ വില്ലേജിലും ബുദ്ധിമുട്ടുന്നത്. പലരും ഉദേ്യാഗസ്ഥര്‍ക്ക് പണം നല്‍കി മടുത്തവരാണ്. പണം നല്‍കിയാല്‍ പോരാ, കാത്തിരിക്കുകയും വേണം എന്നതാണ് അവസ്ഥ.
റവന്യു ഗതാഗത വകുപ്പുകളില്‍ അഴിമതിയുടെ പൂരമാണെന്ന് നാട്ടില്‍ പാട്ടാണ്. നിരന്തരം കയറിയിറങ്ങുമ്പോള്‍ വായില്‍നിന്നും എതിരായൊരക്ഷരം വീണാല്‍ ജീവനക്കാര്‍ അതില്‍പിടിച്ച് തൂങ്ങും.
കേരളത്തിലെ റവന്യു ഓഫീസുകളില്‍ അഴിമതി മാത്രമാണ് നടക്കുന്നതെന്ന് ജഡ്ജിമാര്‍വരെ പരസ്യമായി പറഞ്ഞിട്ടുണ്ട്. പണമില്ലെങ്കില്‍ വില്ലേജ് ഓഫീസില്‍ പോകേണ്ടതില്ലെന്നാണ് അവസ്ഥ.
സാംകുട്ടിക്ക് വേണ്ടി കൈകോര്‍ക്കുകയാണ് കേരളം. സാംകുട്ടി ചെയ്തതില്‍ ഒരു തെറ്റുമില്ലെന്ന് ഓണ്‍ലൈനില്‍ വരുന്ന കമന്റുകള്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (14 minutes ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (25 minutes ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (2 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (2 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (2 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (2 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (2 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (2 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (2 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (2 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (3 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (3 hours ago)

ഇനി ആക്രമിക്കില്ല  (3 hours ago)

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...  (3 hours ago)

Malayali Vartha Recommends