നാടിനെ നടുക്കിയ ജിഷ കൊലപാതകം ദുരൂഹതകളേറെ; സഹോദരി ഭര്‍ത്താവ് കസ്റ്റഡിയില്‍; ജിഷയെ ഒരുപാട് പേര്‍ ഉപദ്രവിച്ചു, പോലീസ് ഇരുട്ടില്‍ത്തപ്പുന്നു....

അഴിയും തോറും കുരുക്കുമുറുകുന്ന കേസാവുകയാണ് ജിഷയുടേത്. പത്രങ്ങളുടെ വയടപ്പിക്കാന്‍ താത്ക്കാലിക പരിപാടികളാണ് പോലീസ് ചെയ്യുന്നത്. യഥാര്‍ത്ഥപ്രതിയെക്കുറിച്ച് ഇപ്പോഴും വിവരങ്ങളില്ലെന്നാണ് വസ്തുത. ക്രിത്യത്തില്‍ എത്രപേര്‍ പങ്കെടുത്തു. നാട്ടുകാരാണോ അതോ ബംഗാളികളോ പല ചോദ്യങ്ങളും അവശേഷിക്കുകയാണ്.
പോലീസ് അന്വേഷണം ബന്ധുക്കളിലേക്കും നാട്ടുകാരിലേക്കും നീങ്ങിയിരിക്കുകയാണ്. സംഭവത്തില്‍ സഹോദരി ഭര്‍ത്താവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. ജിഷയുടെ വീടിനെക്കുറിച്ചും ജീവിതസാഹചര്യങ്ങളെക്കുറിച്ചും അറിയുന്ന ആളെന്ന നിലയിലാണ് ചോദ്യം ചെയ്യല്‍.
അതേസമയം, ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെക്കുറിച്ചുള്ള ഒരു വിവരവും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. കുടുംബവുമായി ബന്ധപ്പെട്ട എല്ലാവരില്‍ നിന്നും തെളിവെടുപ്പ് നടത്തുന്നുണ്ട്. സംഭവ ദിവസം സഹോദരി ഭര്‍ത്താവ് നാട്ടില്‍ എത്തിയിരുന്നുവെന്നാണ് പറയുന്നത്. കുടുംബവുമായി അകന്നു കഴിയുന്ന ഇയാള്‍ ഏറെ നാളുകള്‍ക്ക് ശേഷം സംഭവ ദിവസം വീട്ടിലെത്തിയിരുന്നതായി സമീപവാസികള്‍ മൊഴി നല്‍കിയിരുന്നു.
ഈ സാഹചര്യത്തില്‍ കൂടിയാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. നേരത്തെ ജിഷയുടെ അമ്മയെ ഇടിച്ചുവീഴ്ത്തിയ ആസാം സ്വദേശിയായ ബൈക്ക് യാത്രക്കാരനെയും ഇവരുടെ വീട് നിര്‍മ്മാണത്തിനെത്തിയ അന്യസംസ്ഥാന തൊഴിലാളികളെയും പോലീസ് തിരയുന്നുണ്ട്. കൃത്യത്തിനുപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















