ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സുപ്രീം കോടതിയിലെ കേസ് നടത്തിപ്പില്‍ നിര്‍ണ്ണായക മാറ്റത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ കേസുകളില്‍ ഹാജരായിരുന്ന മുതിര്‍ന്ന അഭിഭാഷകനും സി.പി.എം സഹയാത്രികനുമായ അഡ്വ. പി.വി. ദിനേശിനെ മാറ്റാനാണ് തീരുമാനം. മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍, പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്ര എന്നിവരിലൊരാളെ കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാക്കാനാണ് നീക്കം നടക്കുന്നത്. ഇത് സംബന്ധിച്ച നിര്‍ണായക തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്.
മുന്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിലെ പ്രതികളുടെ അഭിഭാഷകരും സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകരും തമ്മില്‍ പരസ്യമായി ഒത്തുകളിക്കുന്നുവെന്ന് ആര്‍.എം.പി.ഐ നേതാവും എം.എല്‍.എയുമായ കെ.കെ. രമ കടുത്ത ആരോപണം ഉന്നയിച്ചിരുന്നു. സര്‍ക്കാരിന്റെ കേസ് നടത്തിപ്പിലെ വീഴ്ചകള്‍ പ്രതികള്‍ക്ക് സഹായകരമാകുന്നു എന്ന വിമര്‍ശനവും ശക്തമായിരുന്നു. അധികാരം മാറിയ പശ്ചാത്തലത്തില്‍ അത്തരം വീഴ്ച്ചകള്‍ക്കൊന്നും ഇട നല്‍കാത്ത നീക്കത്തിനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ സുപ്രീം കോടതിയില്‍ പ്രമുഖ ക്രിമിനല്‍ അഭിഭാഷകരെ കേസ് ഏല്‍പ്പിക്കണമെന്ന ആവശ്യവുമായി കെ.കെ. രമ സര്‍ക്കാരിനെ സമീപിച്ചിരുന്നു. കേസ് അട്ടിമറിക്കപ്പെടാതിരിക്കാനും കൊലയാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാനും സുപ്രീം കോടതിയില്‍ ശക്തമായ നിയമപോരാട്ടം അനിവാര്യമാണെന്ന് രമ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് അഭിഭാഷക മാറ്റത്തിന് സര്‍ക്കാര്‍ ഔദ്യോഗിക നടപടികള്‍ ആരംഭിച്ചത്.
കേസില്‍ പുതിയ അഭിഭാഷകനെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അഡ്വക്കേറ്റ് ജനറല്‍ ജാജു ബാബു കൈകാര്യം ചെയ്യുമെന്ന് സര്‍ക്കാരുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രമുഖ അഭിഭാഷകരുടെ പാനല്‍ പരിശോധിച്ച് വരികയാണെന്നും അടിയന്തരമായി തന്നെ പുതിയ നിയമനം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കേസിലെ നിര്‍ണ്ണായക വഴിത്തിരിവുകള്‍ക്കിടയില്‍, ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന കൊടി സുനി ഉള്‍പ്പെടെയുള്ള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി മൂന്നാഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത് നീട്ടിവെച്ചത്.
തങ്ങള്‍ 13 വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുകയാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതികള്‍ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി വേഗത്തില്‍ കേള്‍ക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ ജാമ്യാപേക്ഷയില്‍ കൃത്യമായ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് കെ.കെ. രമ കോടതിയില്‍ ശക്തമായി ആവശ്യപ്പെടുകയായിരുന്നു.
രമയുടെ ആവശ്യം അംഗീകരിച്ച കോടതി, പ്രതികളുടെ ജാമ്യാപേക്ഷയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. പ്രതികള്‍ക്കുവേണ്ടി ജി. പ്രകാശും രമയ്ക്കുവേണ്ടി എ. കാര്‍ത്തിക്കും ഹാജരായപ്പോള്‍, സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിങ് കൗണ്‍സല്‍ സുല്‍ഫിക്കര്‍ അലി പി.എസ്സാണ് കോടതിയില്‍ ഹാജരായത്.
കേരള രാഷ്ട്രീയത്തെ ഉലച്ച സംഭവമായിരുന്നു 2012 മേയ് നാലിന് രാത്രി വടകര വള്ളിക്കാടുവെച്ച് ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ ദാരുണമായി കൊല്ലപ്പെട്ടത്. സി.പി.എം വിട്ട് റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (ആര്‍.എം.പി) രൂപീകരിച്ച ടി.പിയെ 51 വെട്ടുകള്‍ വെട്ടിയാണ് ക്വട്ടേഷന്‍ സംഘം കൊലപ്പെടുത്തിയത്. ഈ ദാരുണമായ കൊലപാതകം രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
പിന്നീട് കേസിന്റെ വിചാരണയും ശിക്ഷാവിധികളും നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. വിചാരണക്കോടതി പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതി അപ്പീല്‍ പരിഗണിച്ചപ്പോള്‍ വിചാരണക്കോടതി വെറുതെവിട്ട പ്രതികളെക്കൂടി കുറ്റക്കാരായി കണ്ടെത്തുകയും ശിക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ് കേസിന്റെ അപ്പീല്‍ നടപടികള്‍.
ജയിലില്‍ കഴിയുമ്പോഴും ഫോണ്‍ ഉപയോഗം, ടി.പി കേസിലെ പ്രതികള്‍ക്ക് അടിക്കടിയുള്ള പരോള്‍, ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം എന്നിവയുമായി ബന്ധപ്പെട്ട് കൊടി സുനി അടക്കമുള്ളവര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും സാധ്യതയുണ്ടെന്നാണ് രമയും സര്‍ക്കാരും കോടതിയെ അറിയിക്കാനൊരുങ്ങുന്നത്.
https://www.facebook.com/Malayalivartha
























