കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!

ആലപ്പുഴ അരൂരിലെ അനഘയുടെ ആത്മഹത്യയിൽ പ്രതിശ്രുത വരൻ വിഷ്ണുവിനെയും കുടുംബത്തെയും കുരുക്കിലാക്കുന്ന കടുത്ത തെളിവുകൾ പുറത്ത്. മരണത്തിന് തൊട്ടുമുമ്പ് താൻ ജീവനൊടുക്കാൻ പോവുകയാണെന്ന ദൃശ്യങ്ങൾ അനഘ പ്രതിശ്രുത വരനായ വിഷ്ണുവിന് വീഡിയോ ആയി അയച്ചുകൊടുത്തിരുന്നു. ഈ വിവരമറിഞ്ഞിട്ടും അനഘയുടെ മാതാപിതാക്കളെ ഫോണിൽ വിളിച്ച് അറിയിക്കാൻ വിഷ്ണു തയ്യാറായില്ലെന്നാണ് കുടുംബത്തിന്റെ പരാതി.മാത്രമല്ല, അനഘയുടെ ആത്മഹത്യാ ഭീഷണിയെ പരിഹസിച്ച് വിഷ്ണുവിന്റെ അമ്മ അയച്ച ഓഡിയോ സന്ദേശമാണ് പെൺകുട്ടിയെ മരണത്തിലേക്ക് തള്ളിവിട്ടത്....
https://www.facebook.com/Malayalivartha
























