ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...

ചെന്നൈ-ആഗ്ര ട്രെയിൻ കൊലപാതകക്കേസിൽ കൊല്ലപ്പെട്ട ഒഡീഷ സ്വദേശിനി ഹയാത്തുൻ നിഷയുടെ ശരീരഭാഗങ്ങൾ ചെന്നൈ ഗുഡുവാഞ്ചേരിയിലെ വാടകവീട്ടിൽ നിന്ന് കണ്ടെത്തിയതോടെ അന്വേഷണം അതീവ സങ്കീർണ്ണമാകുന്നു. ആഗ്രയിൽ കണ്ടെത്തിയ തലയില്ലാത്ത ഉടലിന് ശേഷമുള്ള ബാക്കി ശരീരഭാഗങ്ങൾ വീട്ടിലെ വലിയ പാത്രത്തിലും ബോക്സിലുമായി ഒളിപ്പിച്ച നിലയിലാണ് പോലീസ് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ വഴി പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും, കൊലപാതകത്തിന് ശേഷം ഒഡീഷയിലേക്ക് കടന്നുകളഞ്ഞ റൂംമേറ്റുകളായ മാണിക് ഉദ്ദിൻ, ഭഗവതി മാജി എന്നിവർക്കായി തമിഴ്‌നാട് പോലീസിന്റെ 3 പ്രത്യേക സംഘങ്ങൾ ഒഡീഷയിൽ വൻ തിരച്ചിൽ തുടരുകയാണ്.
https://www.facebook.com/Malayalivartha

























