ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...

പശ്ചിമേഷ്യൻ യുദ്ധം പുതിയൊരു വ്യക്തിഗത പോരിലേക്ക് നീങ്ങുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ ഇസ്രായേലിൽ നിന്നും പുറത്തുവരുന്നത്! തന്റെ മക്കളിൽ ഒരാളെ വധിക്കാൻ ഇറാൻ ആസൂത്രിതമായി ഗൂഢാലോചന നടത്തിയെന്ന കടുത്ത വെളിപ്പെടുത്തലുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു രംഗത്തെത്തി.
ഇസ്രായേൽ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നെതന്യാഹു ഈ ആരോപണം ഉന്നയിച്ചത്. വധശ്രമ വാർത്തയ്ക്ക് പിന്നാലെ ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് അതീവ ജാഗ്രതയിലാണ്. അതേസമയം ഇതിന് മറുപടിയെന്നോണം ഹോർമുസ് കടലിടുക്കിൽ കപ്പലുകൾ തടയാൻ ഇറാൻ വൻ സൈനിക നീക്കം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.
https://www.facebook.com/Malayalivartha


























