Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുഖ്യമന്ത്രി കാണിച്ച ചെറ്റത്തരം ചേന്തിയെ മൂടോടെ പൂട്ടി കോൺഗ്രസിൽ നിന്ന് പുറത്ത്

29 AUGUST 2026 02:56 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ചതയദിനാഘോഷ പരിപാടിക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം തടയുകയും മോശമായി പെരുമാറുകയും ചെയ്‌തെന്ന കേസില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവും ഡിസിസി അംഗവുമായ ചേന്തി അനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശ്രീകാര്യം പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി ഉടനടി അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പോലീസില്‍നിന്ന് ലഭിക്കുന്ന വിവരം.

ശ്രീകാര്യം, ചേന്തി മേഖലകളില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച തലയെടുപ്പുള്ള പ്രാദേശിക നേതാവാണ് ചേന്തി അനില്‍. മുന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വി.ആര്‍. സിനിയുടെ ഭര്‍ത്താവുകൂടിയായ അനില്‍, പ്രദേശത്ത് സിപിഎമ്മിന്റെ രാഷ്ട്രീയ പ്രതിരോധങ്ങളെ വകവെച്ചുനല്‍കാതെ ശക്തമായ നിലപാടുകളിലൂടെ കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് അടിത്തറയിട്ട പ്രധാനിയാണ്.

 

രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പുറമെ പ്രദേശത്തെ സമുദായ സംഘടന രംഗത്തും സജീവ സാന്നിധ്യമാണ് ഇദ്ദേഹം. എസ്എന്‍ഡിപി യൂണിയന്റെ പ്രാദേശിക ഭാരവാഹി കൂടിയായ അനിലിന് മേഖലയിലെ സമുദായ അംഗങ്ങള്‍ക്കിടയിലും നാട്ടുതൊടിയിലും വലിയ സ്വാധീനമാണുള്ളത്. ഇത്തരത്തില്‍ പ്രദേശത്ത് ഏറെ ജനസമ്മതിയുള്ള നേതാവിനെതിരെ പോലീസ് എടുത്ത കടുത്ത നടപടി വരുംദിവസങ്ങളില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിമരുന്നിടും.

ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് ചേന്തിയില്‍ സംഘടിപ്പിച്ച ചതയദിന സമ്മേളനത്തില്‍ പങ്കെടുക്കാതെ, ചെമ്പഴന്തിയിലെ പരിപാടിയിലേക്ക് പോകാന്‍ തുനിഞ്ഞ മുഖ്യമന്ത്രിയുടെ വാഹനം ചേന്തിയിലെ സംഘാടകരുടെ നേതൃത്വത്തില്‍ തടഞ്ഞതാണ് കേസിന് ആസ്പദമായ സംഭവം. ചേന്തി അനിലിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനം കൈകാണിച്ചു നിര്‍ത്തുകയും മുഖ്യമന്ത്രിയോട് മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് പോലീസ് ആരോപിക്കുന്നത്.

പ്രവര്‍ത്തകര്‍ വാഹനം കൈകാണിച്ചു നിര്‍ത്തിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി കാറില്‍നിന്ന് പുറത്തിറങ്ങിയിരുന്നെങ്കിലും പരിപാടി ഉദ്ഘാടനം ചെയ്യാതെ മടങ്ങുകയായിരുന്നു. ഇതില്‍ പ്രകോപിതരായ സംഘാടകര്‍ മുഖ്യമന്ത്രിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേന്തി അനിലിനെയും കൂട്ടരെയും തള്ളിമാറ്റിയാണ് മുഖ്യമന്ത്രിയുടെ യാത്ര തുടരാന്‍ വഴിയൊരുക്കിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍, മുഖ്യമന്ത്രി പങ്കെടുക്കേണ്ട ഔദ്യോഗിക പ്രോഗ്രാം ലിസ്റ്റില്‍ ചേന്തിയിലെ പരിപാടി ഉള്‍പ്പെട്ടിരുന്നില്ലെന്നാണ് പോലീസിന്റെ വിശദീകരണം. സംഭവസ്ഥലത്തുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവം വിവാദമായതോടെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ നേരിട്ട് ഇടപെട്ട് കേസ് എടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാതെ മടങ്ങിയതോടെ ചതയദിന പൊതുസമ്മേളനം ഉപേക്ഷിച്ച് സംഘാടകര്‍ സ്ഥലത്ത് ശക്തമായ പ്രതിഷേധം ഉയര്‍ത്തി. തങ്ങളുടെ പ്രദേശത്തെയും ഗുരുദേവ ജയന്തി ആഘോഷത്തെയും മുഖ്യമന്ത്രി അവഹേളിച്ചുവെന്നാണ് ചേന്തി അനിലും സംഘാടകസമിതിയും ഒരുപോലെ ആരോപിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (35 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (37 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (40 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (54 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends