Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

മുഖ്യമന്ത്രി വി.ഡി. സതീശനെ ക്ലിഫ് ഹൗസിലെത്തി കണ്ട് സമസ്ത എ.പി വിഭാഗം നേതാക്കൾ.. പരാമർശം മുഖ്യമന്ത്രി തിരുത്തണമെന്ന് നേതാക്കൾ.. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോ പോസ്റ്റ് നീക്കി...

03 SEPTEMBER 2026 11:11 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം നടന്നപ്പോൾ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ഇപ്പോൾ ചർച്ചയാവുകയാണ് . അബൂബേക്കർ മുസലിയാരുടെ സ്ത്രീ വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട കാര്യത്തിൽ കൃത്യമായി തന്റെ നിലപാട് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു . എന്നാൽ പിന്നീട് സംഭവിച്ചത് . കാന്തപുരം എ.പി. അബൂബേക്കർ മുസലിയാരുടെ സ്ത്രീ വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശനെ ക്ലിഫ് ഹൗസിലെത്തി കണ്ട് സമസ്ത എ.പി വിഭാഗം നേതാക്കൾ. കാന്തപുരത്തിന്റെ പരാമർശത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് സമസ്ത നേതാക്കൾ ക്ലിഫ് ഹൗസിലെത്തിയത്.

കാന്തപുരത്തിനെതിരായ പരാമർശം മുഖ്യമന്ത്രി തിരുത്തണമെന്ന് നേതാക്കൾ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതായാണ് വിവരം. പിന്നാലെ പ്രസ്താവനയെ വിമ‌ർശിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോ പോസ്റ്റ് നീക്കി.കാന്തപുരം വിഭാഗം മുതിർന്ന നേതാവും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി കടലുണ്ടി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കണ്ടത്. മുഖ്യന്ത്രിയുടെ പ്രസ്താവന തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ജമാഅത്ത് ഉൾപ്പെടെയുള്ള സംഘടനകൾ നേരത്തെ രംഗത്തെത്തിയിരുന്നു.

 

ഈ പരാമർശമുണ്ടായ ശേഷം വിവിധ മുസ്ളീം വർഗീയ ഗ്രൂപ്പുകൾ മുഖ്യമന്ത്രിക്കെതിരെ കടുത്ത സമ്മർദ്ദവുമായി രംഗത്തെത്തി. കാന്തപുരം ഗ്രൂപ്പ് അതിശക്തമായി രംഗത്തെത്തിയിരുന്നു. കേരള മുസ്‌ലിം ജമാഅത്ത് മുഖ്യമന്ത്രിയുടെ പ്രസ്താവന പിൻവലിക്കണമെന്നും മാപ്പുപറയണമെന്നും ആവശ്യപ്പെട്ടിരുന്നു.മുഖ്യമന്ത്രിയുടെ പരാമർശം പദവിക്ക് യോജിച്ചതല്ലെന്നും ഇസ്ലാമിക ചരിത്രവും ഖുർആനും പ്രവാചകചരിത്രവും കൂടുതൽ പഠിക്കണമെന്നുമായിരുന്നു സംഘടനയുടെ വിമർശനം.ഇതിനിടെയാണ് നേതാക്കൾ നേരിട്ട് ക്ലിഫ് ഹൗസിലെത്തിയത്. മുഖ്യമന്ത്രിയുടെ കടുത്ത വിമർശനവും അതിനെതിരായ കാന്തപുരം വിഭാഗത്തിന്റെ പ്രതിഷേധവും തമ്മിലുള്ള രാഷ്‌ട്രീയ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ചയ്‌ക്ക് പ്രാധാന്യം വർധിക്കുന്നത്.

 

അതേസമയം, കാന്തപുരത്തെ പിന്തുണച്ചും ചില നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. സമസ്ത ഇ.കെ. വിഭാഗം അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ, രാജ്യത്തെ ഓരോ വ്യക്തിക്കും തങ്ങളുടെ മതപരമായ വിശ്വാസങ്ങൾ പ്രകടിപ്പിക്കാൻ അവകാശമുണ്ടെന്നും മതപരമായ കാര്യങ്ങൾ പറയുന്നവരെ പരിഹസിക്കുകയോ ചെറുതാക്കി കാണിക്കുകയോ ചെയ്യുന്നത് ശരിയല്ലെന്നും പ്രതികരിച്ചു.പൊതുയിടങ്ങളിൽ സ്ത്രീകൾ വരുന്നത് സംബന്ധിച്ച കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവന പുരോഗമന കേരളത്തിന് യോജിച്ചതല്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്.

 

മതപരമായ സ്വാധീനമുള്ള നേതാക്കളുടെ വാക്കുകള്‍ക്ക് മുന്നില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പതറുന്ന പതിവ് കാഴ്ചകളില്‍ നിന്നുംവേറിട്ടുനില്‍ക്കുന്നതായിരുന്നു മുഖ്യമന്ത്രി സതീശന്റെ പ്രതികരണം.സ്ത്രീകള്‍ വീടുകളില്‍ അടങ്ങി ഒതുങ്ങി കഴിയേണ്ടവരല്ലെന്നും, സാമൂഹിക ജീവിതത്തിന്റെ എല്ലാ മുഖ്യധാരയിലും പങ്കാളികളാകേണ്ടവരാണെന്നുമുള്ള പുരോഗമനപരമായ നിലപാടാണ് തങ്ങള്‍ക്കുള്ളതെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (19 minutes ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (45 minutes ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (52 minutes ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (59 minutes ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (1 hour ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (1 hour ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (1 hour ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (1 hour ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (1 hour ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (1 hour ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (1 hour ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (1 hour ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (3 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (3 hours ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (3 hours ago)

Malayali Vartha Recommends