Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

രാജാവൊക്കെ പണ്ട്..ഒത്തില്ല ഓട് EX മുഖ്യാ... പിണറായിയെ വാരിയലക്കി CPM ഒരക്ഷരം മിണ്ടിപ്പോകരുത്

02 SEPTEMBER 2026 03:47 PM IST
മലയാളി വാര്‍ത്ത

 

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ സിപിഎം സംസ്ഥാന നേതൃത്വവും പ്രതിപക്ഷനേതാവ് പിണറായി വിജയനും നല്‍കുന്ന വിചിത്രമായ വ്യാഖ്യാനങ്ങള്‍ കേട്ട് അമ്പരന്നിരിക്കുകയാണ് രാഷ്ട്രീയ കേരളം. കണ്ണൂരിലെ പരമ്പരാഗത ചുവപ്പുകോട്ടകളായ തളിപ്പറമ്പിലും പയ്യന്നൂരിലും നേരിട്ട പരാജയത്തിന്റെ ഭാരം പൂര്‍ണ്ണമായും അണികളുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് നേതൃത്വം ശ്രമിക്കുന്നത്. വിമത സ്ഥാനാര്‍ത്ഥിയുടെ കുപ്രചാരണങ്ങളില്‍ പ്രവര്‍ത്തകര്‍ വീണുപോയതാണ് തളിപ്പറമ്പിലെ പരാജയത്തിന് കാരണം എന്നാണ് വിശദീകരണ യോഗങ്ങളില്‍ പിണറായി വിജയന്‍ ന്യായീകരിക്കുന്നത്. എന്നാല്‍ സ്വന്തം വീഴ്ച മറച്ചുവെക്കാന്‍ അണികളെ പറ്റിച്ച് നേതാക്കള്‍ നടത്തുന്ന ഈ ഒത്തുകളിക്ക് എതിരെ പാര്‍ട്ടിക്ക് ഉള്ളില്‍ തന്നെ പുകച്ചില്‍ ശക്തമായിക്കഴിഞ്ഞു.

കണക്കുകള്‍ പരിശോധിച്ചാല്‍ സിപിഎം നേതൃത്വം പറയുന്ന വാദങ്ങളിലെ പൊള്ളത്തരം വ്യക്തമാകും. 2021-ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ 20,000-ത്തില്‍ അധികം വോട്ടിന്റെ വന്‍ ഭൂരിപക്ഷം നേടിയ 39 മണ്ഡലങ്ങളില്‍ 15 ഇടത്തും ഇത്തവണ മുന്നണി നിലംപരിശായി. തളിപ്പറമ്പിലും പയ്യന്നൂരിലും ഒഴികെ ബാക്കി 13 സുരക്ഷിത മണ്ഡലങ്ങളില്‍ ഉണ്ടായ തോല്‍വിക്ക് അണികളെ കുറ്റം പറയാന്‍ കഴിയാത്ത സ്ഥിതിയിലാണ് പാര്‍ട്ടി നേതൃത്വം. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ 'ഉറച്ച കോട്ടകള്‍' എന്ന് എല്‍ഡിഎഫ് വിശേഷിപ്പിച്ച ഇടങ്ങളിലാണ് ഈ വമ്പന്‍ തകര്‍ച്ചയുണ്ടായത്.

മുമ്പ് 20,000 വോട്ടിന് മുകളില്‍ ഭൂരിപക്ഷം നല്‍കിയ 29 കുത്തക മണ്ഡലങ്ങളാണ് ഇത്തവണ സിപിഎമ്മിനുണ്ടായിരുന്നത്. എന്നാല്‍ ഇതില്‍ 11 മണ്ഡലങ്ങള്‍ പ്രതിപക്ഷം പിടിച്ചെടുത്തു. തളിപ്പറമ്പില്‍ 22,689 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നതാണ് അണികളുടെ വീഴ്ചയായി പിണറായി ചിത്രീകരിക്കുന്നത്. എങ്കില്‍ തളിപ്പറമ്പിനേക്കാള്‍ ഭൂരിപക്ഷമുണ്ടായിരുന്ന തൃക്കരിപ്പൂര്‍, കോങ്ങാട്, ഉടുമ്പഞ്ചോല, ഇരവിപുരം, കഴക്കൂട്ടം, കാട്ടാക്കട എന്നീ മണ്ഡലങ്ങളിലെ തോല്‍വിക്ക് നേതൃത്വം എന്ത് മറുപടിയാണ് നല്‍കുക? ഈ മണ്ഡലങ്ങളിലും അണികള്‍ വഴിതെറ്റിപ്പോയതാണോ അതോ ജനങ്ങള്‍ ഭരണത്തിനെതിരെ വോട്ടുചെയ്തതാണോ എന്ന ചോദ്യത്തിന് പാര്‍ട്ടിക്ക് ഉത്തരമില്ല.

മണ്ഡലങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ തോല്‍വിയുടെ വ്യാപ്തി വ്യക്തമാകും. തൃക്കരിപ്പൂരില്‍ 4431 വോട്ടിനും കോങ്ങാട് 3706 വോട്ടിനുമാണ് സിപിഎം പരാജയപ്പെട്ടത്. എന്നാല്‍ പ്രമുഖ നേതാക്കള്‍ മത്സരിച്ച ഉടുമ്പഞ്ചോലയില്‍ 20,021 വോട്ടിന്റെ കൂറ്റന്‍ പരാജയമാണ് പാര്‍ട്ടി ഏറ്റുവാങ്ങിയത്. ഇരവിപുരത്ത് 8803 വോട്ടിനും കാട്ടാക്കടയില്‍ 7136 വോട്ടിനും തോറ്റപ്പോള്‍ തലസ്ഥാനത്തെ അതികായ മണ്ഡലമായ കഴക്കൂട്ടത്ത് 428 വോട്ടുകള്‍ക്കാണ് ചെങ്കൊടി താഴെ വീണത്. ഇതുകൂടാതെ പാര്‍ട്ടിയുടെ നെടുംതൂണുകളായ പേരാമ്പ്ര, ബാലുശ്ശേരി, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളും ഇത്തവണ സിപിഎമ്മിനെ കൈവിട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (17 minutes ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (24 minutes ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (31 minutes ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (35 minutes ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (44 minutes ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (49 minutes ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (53 minutes ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (55 minutes ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (1 hour ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (1 hour ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (1 hour ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (2 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (3 hours ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (3 hours ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (3 hours ago)

Malayali Vartha Recommends