സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ

ജപ്പാനിലെ ഐച്ചി-നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള 492 അംഗ ഇന്ത്യൻ സംഘത്തിന് അനുമതി നൽകി കേന്ദ്ര കായിക മന്ത്രാലയം. സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെയാണ് ടൂർണമെന്റ്. 35 കായിക ഇനങ്ങളിലായി 265 പുരുഷന്മാരും 227 വനിതകളും ഉൾപ്പെടുന്ന സംഘത്തിൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളി താരങ്ങൾ ഇടംനേടി.
കഴിഞ്ഞ തവണ 661 അംഗ സംഖ്യയായിരുന്നു. 73 അംഗ അത്‌ലറ്റിക്സ് ടീമിലാണ് ഏറ്റവും കൂടുതൽ മലയാളികളുള്ളത് (11 പേർ). കൂടാതെ, കേരളത്തിന് വേണ്ടി കളിക്കുന്ന വോളിബോൾ താരങ്ങളായ ജെറോം വിനീതും മുത്തുസ്വാമിയും ടീമിൽ ഇടം നേടി.
"
https://www.facebook.com/Malayalivartha

























