ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ഗുരുതരപരുക്ക്

ആലപ്പുഴ കൈചൂണ്ടിമുക്കിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
വ്യാഴം പുലർച്ചെയാണ് അപകടം സംഭവിച്ചത്. മൂന്നുപേരും കൂടി ഒരു ബൈക്കിലാണ് സഞ്ചരിച്ചത്. ബൈക്ക് മോഷ്ടിക്കപ്പെട്ടതാണെന്നാണ് സൂചനകളുള്ളത്. ബൈക്കിന്റെ ഉടമയായ മണ്ണഞ്ചേരി സ്വദേശിയെ പൊലീസ് ബന്ധപ്പെട്ടിരുന്നു. ബൈക്ക് വീട്ടിൽ തന്നെയായിരുന്നുവെന്നും എങ്ങനെ ഇവരുടെ പക്കൽ എത്തിയെന്ന് അറിയില്ലെന്നും ഉടമ പൊലീസിനെ അറിയിക്കുകയും ചെയ്തു. ആലപ്പുഴ നോർത്ത് പൊലീസ് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha

























