മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു. 78 വയസ്സായിരുന്നു. ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. പനി ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു. കൊടുങ്ങല്ലൂർ മേത്തല വാഴൂർ കുടുംബാംഗമാണ്. അഞ്ചു പതിറ്റാണ്ടുകാലം മലയാളസിനിമയിൽ നിർമാണ സഹായ രംഗത്ത് സജീവമായിരുന്ന രാധാകൃഷ്ണൻ നൂറിലധികം സിനിമകളിൽ എക്‌സിക്യുട്ടീവായി പ്രവർത്തിച്ചിട്ടുണ്ട്.
കിലുക്കം, നരസിംഹം, ആറാം തമ്പുരാൻ, സ്ഫടികം, തുടങ്ങി നിരവധി ചിത്രങ്ങളുടെ നിർമാണ നിർവഹണത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രിയദർശൻ, ഐ.വി. ശശി, ഷാജി കൈലാസ് തുടങ്ങിയ സംവിധായകരുടേയും, സുരേഷ് ബാലാജി, മേനകാ സുരേഷ് കുമാർ, ഗാന്ധിമതി ബാലൻ തുടങ്ങിയ പ്രമുഖ നിർമാതാക്കളുടെയും കൂടെ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha

























