യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു.
മൂന്ന് മണിക്കൂറും 24 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിൽ 6-3, 5-7, 7-6(3), 7-5 എന്ന സ്കോറിനാണ് ഷെൽട്ടന്റെ വിജയം. ആദ്യ സെറ്റ് 6-3-ന് അനായാസം സ്വന്തമാക്കിയ ഷെൽട്ടന് എതിരായി ശക്തമായ തിരിച്ചുവരവാണ് രണ്ടാം സെറ്റിൽ (7-5) ഹുർകാച്ച് നടത്തിയത്.
എന്നാൽ നിർണായകമായ മൂന്നാം സെറ്റിലെ ടൈബ്രേക്കറിലും (7-3) നാലാം സെറ്റിലെ വൈകിയുള്ള ബ്രേക്കിലൂടെയും 2023ലെ സെമിഫൈനലിസ്റ്റ് കൂടിയായ ഷെൽട്ടൺ മത്സരം കൈപ്പിടിയിലൊതുക്കി. ഡെനിസ് ഷാപോവലോവും ലൂക്കാ വാൻ അഷെയും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാകും മൂന്നാം റൗണ്ടിൽ ഷെൽട്ടൺ നേരിടുക.
"
https://www.facebook.com/Malayalivartha

























