യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി

തിരുവനന്തപുരത്തുണ്ടായ സംഘര്‍ഷം നിര്‍ഭാഗ്യകരമെന്നും യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പികളും ലഹരിയും എത്തിയത് ഗൗരവകരമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍.പാളയത്തെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലിലാണ് സംഭവം നടന്നത്. വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തി ഇത്തരം പ്രവണതകള്‍ തടയാന്‍ കൃത്യമായ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കലാലയ രാഷ്ട്രീയം വേണം എന്നാണ് സര്‍ക്കാര്‍ നിലപാട്. ഹോസ്റ്റലിന് ഉള്ളില്‍ വിദ്യാര്‍ത്ഥികള്‍ അല്ലാത്തവര്‍ താമസിക്കുന്നത് ഗൗരവമായി പരിശോധിക്കും. പ്രകോപനം ഉണ്ടാക്കാന്‍ ചില ആളുകള്‍ ആസൂത്രിത ശ്രമം നടത്തി. പുറത്തു നിന്നുള്ളവര്‍ താമസിക്കുന്നത് തടയാന്‍് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനം തടഞ്ഞതും ദേശീയ പതാക തകര്‍ത്തതും അംഗീകരിക്കാനാവില്ലെന്നും റോജി എം. ജോണ്‍ പറഞ്ഞു.
പ്രകോപനം ഇല്ലാതെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേരെ എസ്.എഫ്.ഐ ആക്രമണം നടത്തിയത്. സമരം നടത്തുന്നവരെ കല്ലെറിഞ്ഞാല്‍ പൊലീസ് ഇടപെടുന്നത് സ്വാഭാവികമാണെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























