പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി

കോന്നിയില്‍ വൃദ്ധ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കോന്നി പോത്തുംപ്പാറയില്‍ ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. തങ്കപ്പന്‍ (65), ഭാര്യ ഓമന (60) എന്നിവരാണ് മരിച്ചത്. ഇരുവരും മാത്രമായിരുന്നു വീട്ടില്‍ താമസം.
ഇരുവരെയും വിഷം കഴിച്ച നിലയില്‍ സമീപവാസികളാണ് കണ്ടത്. ഉടന്‍തന്നെ കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ക്ക് ഒരു മകന്‍ ഉണ്ടായിരുന്നത് വര്‍ഷങ്ങള്‍ക്കുമുന്‍പ് മരണപ്പെട്ടിരുന്നു. ദമ്പതികളുടെ മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
https://www.facebook.com/Malayalivartha

























