ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തദ്ദേശസ്വയംഭരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ലീന്‍ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടു. തിരുവനന്തപുരത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പ്രസിഡന്റ് കെ. ജയകുമാറിന്റെ സാന്നിധ്യത്തിലാണ് ധാരണ പത്രം ഒപ്പിട്ടത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി ദേവസ്വം കമ്മീഷണര്‍ ബി. സുനില്‍കുമാര്‍, ക്ലീന്‍ കേരള കമ്പനിക്കായി മാനേജിംഗ് ഡയറക്ടര്‍ ജി.കെ സുരേഷ് കുമാര്‍ എന്നിവരാണ് ധാരണാ പത്രത്തില്‍ ഒപ്പിട്ടത്.
ഉടന്‍ തന്നെ മാലിന്യം നീക്കം ചെയ്യാന്‍ ആരംഭിക്കും. ശബരിമലയിലെയും പമ്പയിലെയും ഉപയോഗശൂന്യമായ ലോഹ വസ്തുക്കളും, ലോഹ അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനുള്ള ധാരണ പത്രം ക്ലീന്‍ കേരള കമ്പനിയുമായി ഒക്ടോബര്‍ അഞ്ചിന് ഒപ്പുവയ്ക്കും. ഉപയോഗശൂന്യമായ ലോഹ വസ്തുക്കളും ലോഹ അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനുള്ള കരാര്‍ ക്ലീന്‍ കേരള കമ്പനിക്ക് നല്‍കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു. ക്ലീന്‍ കേരള കമ്പനിക്ക് ലോഹാവശിഷ്ടങ്ങള്‍ ശേഖരിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയതിനെ തുടര്‍ന്നായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി.
https://www.facebook.com/Malayalivartha

























