ചേരാനെല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട പൊലീസ് വീഴ്ചയിൽ കർശന നടപടി തുടർന്ന് സർക്കാർ... കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിനെ മാറ്റി, പകരം ദക്ഷിണമേഖല ഐജിയായ ആർ നിശാന്തിനി ഐപിഎസിനെ നിയമിക്കും

ചേരാനെല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട പൊലീസ് വീഴ്ചയിൽ കർശന നടപടി തുടർന്ന് സർക്കാർ. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിനെ മാറ്റി. പകരം ദക്ഷിണമേഖല ഐജിയായ ആർ നിശാന്തിനി ഐപിഎസിനെ പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി നിയമിക്കും. അന്വേഷണത്തിൽ മേൽനോട്ടത്തിൽ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.
എഡിജിപി പി വിജയന്റെ റിപ്പോർട്ടിലും അന്വേഷണ മേൽനോട്ടത്തിൽ പൊലീസ് കമ്മീഷണർക്ക് വീഴ്ച പറ്റിയതായി സൂചിപ്പിച്ചിരുന്നതായാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റാനായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകുകയായിരുന്നു എന്നാണ് സൂചനകളുള്ളത്. നിശാന്തിനിക്ക് പകരം പി പ്രകാശ് ദക്ഷിണമേഖലാ ഐജിയാകും. ചേരാനെല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട പൊലീസ് വീഴ്ചയിൽ ഇന്നലെ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.
എസ്എച്ച്ഒ ഉൾപ്പെടെ നാല് പൊലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. സിഐ ശ്യാംകുമാർ, എസ്എച്ച്ഒ വിശ്വജിത്ത്, സിപിഒ അരുൺ, എഎസ്ഐ മനോജ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സംഭവം കൈകാര്യം ചെയ്തതിൽ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha


























