സംസ്ഥാന സ്കൂൾ കായികമേളയിലെ പെൺകുട്ടികളുടെ 3000 മീറ്റർ ഓട്ടമത്സരത്തിൽ പാലക്കാടിന് ഇരട്ട സ്വർണനേട്ടം...

സംസ്ഥാന സ്കൂൾ കായികമേളയിലെ പെൺകുട്ടികളുടെ 3000 മീറ്റർ ഓട്ടമത്സരത്തിൽ പാലക്കാടിന് ഇരട്ട സ്വർണനേട്ടം. ജൂനിയർ, സീനിയർ വിഭാഗങ്ങളിലാണ് പാലക്കാടൻ താരങ്ങൾ പൊന്നണിഞ്ഞത്. ജൂനിയർ വിഭാഗം 3000 മീറ്ററിൽ സിബികെ എംജി എച്ച്എസ്എസിലെ ലയന കൃഷ്ണയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
സീനിയർ വിഭാഗത്തിൽ കൊല്ലങ്കോട് ആർപിഎം എച്ച്എസ്എസിലെ ജി. അക്ഷയയും സ്വർണമെഡൽ നേടി പാലക്കാടിന്റെ അഭിമാനമുയർത്തി.
കായികമേളയിലെ ദീർഘദൂര ഓട്ടത്തിൽ ഇരു വിഭാഗങ്ങളിലും ഒന്നാമതെത്താൻ കഴിഞ്ഞത് ജില്ലക്ക് വലിയ ആവേശമാണ് പകർന്നിട്ടുള്ളത്.
https://www.facebook.com/Malayalivartha


























