7 മണിക്കൂർ ജഡ്ജിയുടെ ഫ്ലാറ്റിൽ പി വിജയന്റെ റെയ്ഡ്, ഗോഡൗൺ ഇടിച്ചുനിരത്തി തെളിവ് തൂക്കി, ബെൻസിൽ ജഡ്ജിയും?

കേരളത്തെ പിടിച്ചുകുലുക്കിയ ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ നിര്‍ണ്ണായക നീക്കങ്ങള്‍. കേസില്‍ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ ആലുവയിലെ ഫ്ലാറ്റില്‍ ക്രൈംബ്രാഞ്ച് സംഘം നടത്തിയ മിന്നല്‍ പരിശോധന ഏഴു മണിക്കൂറിലധികം നീണ്ടുനിന്നു. കേസിന്റെ അന്വേഷണം കൂടുതല്‍ കര്‍ശനമായ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, ജുഡീഷ്യല്‍ പദവികള്‍പോലും നിയമത്തിന് അതീതമല്ലെന്ന സന്ദേശമാണ് ഈ നടപടികള്‍ നല്‍കുന്നത്.
ക്രൈംബ്രാഞ്ച് എസിപിയുടെ നേരിട്ടുള്ള നേതൃത്വത്തിലായിരുന്നു ആലുവയിലെ ഫ്ലാറ്റില്‍ പരിശോധന നടന്നത്. അപകടത്തിന് പിന്നാലെ ഒളിപ്പിച്ചുവെച്ചുവെന്ന് സംശയിക്കുന്ന ആഡംബര ബൈക്കും ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും ഡിജിറ്റല്‍ തെളിവുകളും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പ്രായപൂര്‍ത്തിയാകാത്ത മകന് പതിനേഴാം വയസ്സില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഈ ആഡംബര ബൈക്ക് വാങ്ങിനല്‍കിയത് ആരാണെന്ന കാര്യത്തില്‍ ഇപ്പോള്‍ ഗൗരവമായ അന്വേഷണം നടക്കുകയാണ്.
മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് പോലീസ് നടപടികള്‍ അതിവേഗം പുരോഗമിക്കുന്നത്. ജഡ്ജിയുടെ മകനാണ് വാഹനം ഓടിച്ചതെന്നും തന്റെ അറിവോടെയല്ല ഇത് സംഭവിച്ചതെന്നുമാണ് പ്രാരംഭഘട്ടത്തില്‍ ജഡ്ജി മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ഇത്തരത്തിലുള്ള ഒരു വാഹനം ഉപയോഗിക്കാന്‍ അവസരം ഒരുക്കിക്കൊടുത്തതില്‍ രക്ഷിതാക്കള്‍ക്ക് നേരിട്ട് ഉത്തരവാദിത്തമുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha

























