സങ്കടക്കാഴ്ചയായി... മകളുടെ മരണ വിവരമറിഞ്ഞതിനു പിന്നാലെ അമ്മ ഹൃദയാഘാതം മൂലം മരിച്ചു

മകളുടെ മരണ വിവരമറിഞ്ഞതിനു പിന്നാലെ അമ്മ ഹൃദയാഘാതം മൂലം മരിച്ചു. ഒറ്റപ്പാലം മനിശ്ശേരി ചുണ്ടിച്ചിപറമ്പിൽ 74 കാരിയായ ശാന്തയും മകൾ 56 കാരിയായ ശാന്തിയുമാണ് മരിച്ചത്. നെഞ്ചുവേദന മൂലം മായന്നൂരിലെ ഭർത്താവിന്റെ വീട്ടിൽ നിന്നു ശാന്തിയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച പ്രവേശിപ്പിച്ചിരുന്നു. ശാന്തി ഇന്നലെ രാവിലെ ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു.
മരണ വിവരമറിഞ്ഞ് മാതാവ് ശാന്തയ്ക്ക് ഹൃദയാഘാതം സംഭവിച്ചു. പിന്നാലെ മരണവും. മാതാവിന്റെ മൃതദേഹം മനിശ്ശേരിയിലെ വീട്ടിലും മകളുടെ മൃതദേഹം മായന്നൂരിലെ ഭർത്താവിന്റെ വീട്ടിലും എത്തിച്ചു. ഇന്നാണ് സംസ്കാരം നടക്കുക.
al
https://www.facebook.com/Malayalivartha

























