നെടുമ്പാശേരി മിനി കൂപ്പര്‍ അപകടത്തില്‍ സുഹൈല്‍ സജീവ് ഉൾപ്പെടെ നാലു പ്രതികളുടേയും ജാമ്യാപേക്ഷ കോടതി തള്ളി...

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടത്തില്‍ സുഹൈല്‍ സജീവ് ഉൾപ്പെടെ നാലു പ്രതികളുടേയും ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്.
പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങളെല്ലാം കോടതി അംഗീകരിച്ചു. കേസില്‍ സുഹൈല്‍ സജീവ്, നിനവ്, അമീന് എന്നിവരാണ് പ്രതികളായിട്ടുള്ളത്. പ്രതികൾ ബോസ്റ്റൽ സ്കൂളിൽ തുടരുകയും ചെയ്യും. റിമാന്‍ഡ് കാലാവധി 14 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് പ്രതികൾ ജാമ്യാപേക്ഷ നല്‍കിയത്. അമിത വേഗതയിൽ വാഹനം ഓടിക്കുന്നത് പ്രതിയുടെ സ്ഥിരം പതിവാണ്.
അപകടം നടന്ന സമയത്ത് വാഹനം 163 കിലോമീറ്റർ വേഗതയിലാണ് ഓടിച്ചിരുന്നതെന്നതിന് പൊലീസിന് തെളിവ് ലഭിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതികൾക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
"
https://www.facebook.com/Malayalivartha


























