സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണവില മുകളിലോട്ട്.

സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണവില മുകളിലോട്ട് ഉയരുന്നു. ഗ്രാമിന് 60രൂപ വർധിച്ച് 13,195ഉം, പവന് 480 കൂടി 1,05,560 രൂപയുമാണ് ഇന്നത്തെ വിപണിവില. ഇടിവുകൾക്ക് ശേഷം മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് സ്വർണവില തിരിച്ച് കയറാൻ തുടങ്ങിയത്. ഇന്നലെ പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 1,05,080 രൂപയും ഗ്രാമിന് 13,135 രൂപയുമായി.
വെള്ളിയാഴ്ച ഒറ്റയടിക്ക് 1400 രൂപയാണ് പവന് കുറഞ്ഞത്. 1,04,480 രൂപയായിരുന്നു പവൻ വില. ഒക്ടോബർ 11ലെ 1,11,040 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. സംസ്ഥാനത്ത് ഈ വർഷം ജനുവരി 29നാണ് സ്വർണത്തിന് ഇത് വരെയുള്ളതിൽ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്.
"
https://www.facebook.com/Malayalivartha


























