Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇത് എല്ലാവരും അറിയാനാണ്... ഈ വഴി കടന്നുപോകുന്നവരെല്ലാം ഈ സ്നേഹക്കടയിൽ കയറണം... ഭദ്രകീർത്തിക്ക് പിന്തുണയുമായി മാസ് ഡയലോഗുമായി സുരേഷ് ഗോപി


നിത അംബാനി വാർത്തകളിൽ നിറയുമ്പോൾ... നിത അംബാനിയുടെ കൈകളിൽ മുംബൈ ഇന്ത്യൻസ്; അഞ്ച് കിരീടങ്ങളുടെ തിളക്കത്തിന് പിന്നിലെ വനിത, ഇപ്പോൾ ടീമിൽ പൊട്ടിത്തെറി


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം


കൺനിറയെ കണ്ണനെ വണങ്ങി രാഷ്ട്രപതി ... ദേവസ്വത്തിന്റെ സമ്മാനമായി സ്വർണക്കോലത്തിന്റെ ചെറുമാതൃക രാഷ്ട്രപതിക്ക് നൽകി, രാഷ്ട്രപതിയുടെ മകൾ നിത്യശ്രീ മുർമു,, ഗവർണർ ഓംപ്രകാശ് മാഥൂർ എന്നിവരും കൂടെയുണ്ടായിരുന്നു, ദർശനശേഷം ഭക്തരെ കൈകൾ വീശി അഭിവാദ്യം ചെയ്തു

മയക്ക് വെടിയിലും മയങ്ങാതെ... രണ്ട് മയക്കുവെടിയും പാഴായി, കുങ്കിയാനകൾക്കു മുന്നിലും വഴങ്ങാതെ ചക്കക്കൊമ്പൻ; മിഷൻ താൽക്കാലികമായി അവസാനിപ്പിച്ചു

28 NOVEMBER 2026 10:47 AM IST
മലയാളി വാര്‍ത്ത

വനംവകുപ്പുകാർ സുല്ലിട്ടു... ചക്കക്കൊമ്പന്റെ രോമം പോലും തൊടാനായില്ല... ഇനി തൊട്ടാൽ വയലന്റാകുമോ... രണ്ട് മയക്കുവെടി ഏറ്റിട്ടും മയങ്ങാതെ, ആനയിറങ്കൽ ഡാമിലെ വെള്ളത്തിലൂടെ നീന്തിക്കടന്ന്, കുങ്കിയാനകൾക്കു മുന്നിൽ പോലും കീഴടങ്ങാതെ ചക്കക്കൊമ്പൻ വീണ്ടും കാട്ടിലേക്ക്... ഒടുവിൽ മൂന്ന് ദിവസം നീണ്ട ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ച് വനംവകുപ്പ് പിൻവാങ്ങി.

ഇടുക്കിയിലെ ചിന്നക്കനാലിൽ ചക്കക്കൊമ്പനെ പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള മിഷനാണ് പ്രതീക്ഷിച്ച ഫലം കാണാതെ താൽക്കാലികമായി അവസാനിപ്പിച്ചത്. ആനയെ പിടികൂടാനുള്ള ദൗത്യത്തിൽ വനംവകുപ്പിന്റെ കണക്കുകൂട്ടലുകൾ ഒന്നൊന്നായി തെറ്റിച്ച ചക്കക്കൊമ്പൻ, ഒടുവിൽ ഉദ്യോഗസ്ഥരെ അപകടത്തിലാക്കുന്ന സാഹചര്യത്തിലേക്ക് വരെ എത്തി.

ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചശേഷം അതേ മേഖലയിൽ തന്നെ തുറന്നുവിടുകയായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യം. ആനയുടെ സഞ്ചാരം നിരീക്ഷിക്കാനും ജനവാസമേഖലയിലേക്ക് ഇറങ്ങുന്ന സാഹചര്യം മുൻകൂട്ടി മനസ്സിലാക്കി നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകാനുമായിരുന്നു റേഡിയോ കോളർ ഘടിപ്പിക്കാൻ തീരുമാനിച്ചത്.

നവംബർ 25-നാണ് ദൗത്യം ആരംഭിച്ചത്. ആദ്യദിവസം മുതൽ ചക്കക്കൊമ്പനെ കണ്ടെത്താനും അനുയോജ്യമായ സ്ഥലത്ത് മയക്കുവെടി വെക്കാനുമുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ആന പിടികൊടുത്തില്ല. ഉയരമുള്ള പുല്ലും ഏലക്കാടുകളും മോശം കാലാവസ്ഥയും കാഴ്ചാപരിമിതിയും ദൗത്യസംഘത്തിന് വലിയ വെല്ലുവിളിയായി.

രണ്ടാം ദിവസവും ആനയെ തുറസ്സായ സ്ഥലത്തെത്തിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. ചക്കക്കൊമ്പൻ സഞ്ചരിക്കുന്ന വഴികളിലൂടെ ദൗത്യസംഘവും പിന്നാലെ നീങ്ങി. എന്നാൽ ഓരോ നീക്കത്തിലും ആന സ്ഥലം മാറിക്കൊണ്ടിരുന്നു.

മൂന്നാം ദിവസമായ വെള്ളിയാഴ്ചയാണ് നിർണായക നീക്കമുണ്ടായത്. നടുത്തുരുത്തി, വിമലപാറ മേഖലകളിലൂടെ നീങ്ങിയ ചക്കക്കൊമ്പൻ ഒടുവിൽ ഇടിക്കുഴി ഭാഗത്തെത്തി. പിന്നീട് 301 കോളനി മേഖലയിലേക്കും നീങ്ങി. മയക്കുവെടി വെക്കാൻ അനുയോജ്യമായ സാഹചര്യം ലഭിച്ചതോടെ വൈകിട്ട് മൂന്നരയോടെ ആദ്യ ഡോസ് പ്രയോഗിച്ചു.

എന്നാൽ പ്രതീക്ഷിച്ച രീതിയിൽ ആന മയങ്ങിയില്ല. പിന്നാലെ രണ്ടാമതും മയക്കുവെടി വെച്ചു. ഇതോടെ ദൗത്യം പൂർത്തിയാകുമെന്ന പ്രതീക്ഷയിലായിരുന്നു സംഘം. പക്ഷേ ചക്കക്കൊമ്പൻ വീണ്ടും നീങ്ങി. പിന്നാലെ ആനയിറങ്കൽ ഡാമിലേക്ക് ഇറങ്ങി.

വെള്ളത്തിൽ ഏറെനേരം തുടർന്ന ആനയെ ബോട്ടിൽ പിന്തുടർന്ന് നിരീക്ഷിക്കേണ്ടിവന്നു. ഏകദേശം 45 മിനിറ്റോളം വെള്ളത്തിൽ കഴിഞ്ഞ ശേഷം മറുകരയിലേക്ക് നീന്തിയെത്തി. മയക്കുമരുന്നിന്റെ സ്വാധീനത്തിൽ ആന തളരുന്നതായി കണ്ടതോടെ മയക്കം മാറ്റാനുള്ള മരുന്നും നൽകി.

ഇതിനിടെ കുങ്കിയാനകളെയും ദൗത്യസംഘം സമീപത്തെത്തിച്ചു. എന്നാൽ ചക്കക്കൊമ്പൻ അവിടെയും കീഴടങ്ങിയില്ല. ദൗത്യസംഘത്തിന് നേരെ തിരിഞ്ഞ് പാഞ്ഞടുത്തതോടെ ഉദ്യോഗസ്ഥർക്ക് പിന്മാറേണ്ടിവന്നു. ആനയുടെ ആരോഗ്യസ്ഥിതിയും വെളിച്ചക്കുറവും പരിഗണിച്ച് കൂടുതൽ അപകടസാധ്യതയുള്ള നീക്കങ്ങളിലേക്ക് കടക്കേണ്ടതില്ലെന്ന് ഒടുവിൽ തീരുമാനിച്ചു.

വൈകിട്ടോടെ ചക്കക്കൊമ്പനെ കാട്ടിലേക്ക് നീക്കാൻ സംഘത്തിന് സാധിച്ചു. എന്നാൽ റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം മാത്രം പൂർത്തിയാക്കാനായില്ല.ഇതോടെയാണ് മിഷൻ ചക്കക്കൊമ്പൻ താൽക്കാലികമായി അവസാനിപ്പിക്കാൻ വനംവകുപ്പ് തീരുമാനിച്ചത്. മൂന്ന് ദിവസം നീണ്ടുനിന്ന ദൗത്യം പ്രതീക്ഷിച്ച ലക്ഷ്യത്തിലെത്താതെ അവസാനിപ്പിക്കുകയായിരുന്നു. ദൗത്യം പൂർണമായും ഉപേക്ഷിച്ചതല്ല, താൽക്കാലികമായി നിർത്തിവെച്ചതാണെന്നാണ് അധികൃതരുടെ നിലപാട്.

ഇനി അടുത്ത അഞ്ച് ദിവസം ദ്രുതപ്രതികരണ സേനയുടെ നേതൃത്വത്തിൽ ഡ്രോൺ ഉപയോഗിച്ച് ചക്കക്കൊമ്പന്റെ സഞ്ചാരം നിരീക്ഷിക്കും. ആനയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ.

കാലാവസ്ഥ മാറുകയും പുല്ലിന്റെ ഉയരം കുറയുകയും കാഴ്ചാസാഹചര്യങ്ങൾ മെച്ചപ്പെടുകയും ചെയ്യുന്ന ഡിസംബർ അവസാനമോ ജനുവരി ആദ്യമോ ദൗത്യം വീണ്ടും തുടങ്ങാനാണ് ഇപ്പോഴത്തെ തീരുമാനം. ചിന്നക്കനാലിൽ ദൗത്യവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും പിൻവലിച്ചിട്ടുണ്ട്.

എന്നാൽ ചക്കക്കൊമ്പനെ പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കുക എന്നത് വനംവകുപ്പിന് അത്ര എളുപ്പമാകില്ലെന്ന് ഇപ്പോഴത്തെ സംഭവങ്ങൾ വ്യക്തമാക്കുന്നു. രണ്ട് മയക്കുവെടി ഏറ്റിട്ടും വെള്ളത്തിലിറങ്ങി നീന്തി രക്ഷപ്പെട്ട കൊമ്പൻ, കുങ്കിയാനകൾ മുന്നിലെത്തിയിട്ടും പ്രതിരോധിച്ച ചക്കക്കൊമ്പൻ. അടുത്ത ദൗത്യത്തിലും ഇതേ രീതിയിൽ പെരുമാറുമോ? കാത്തിരുന്ന് കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എട്ടാം ലോകചാമ്പ്യൻഷിപ്‌ നേടിയതിന്‌ പിന്നാലെ ഇതിഹാസ താരം മാർക്‌ മാർക്വസ്‌ വിരമിക്കൽ പ്രഖ്യാപിച്ചു  (14 minutes ago)

മയക്ക് വെടിയിലും മയങ്ങാതെ... രണ്ട് മയക്കുവെടിയും പാഴായി, കുങ്കിയാനകൾക്കു മുന്നിലും വഴങ്ങാതെ ചക്കക്കൊമ്പൻ; മിഷൻ താൽക്കാലികമായി അവസാനിപ്പിച്ചു  (15 minutes ago)

ഓച്ചിറ ക്ഷേത്രത്തിലെ പന്ത്രണ്ട് ദിവസത്തെ വൃശ്ചികോത്സവത്തിന് ഇന്ന് സമാപനമാകും..  (33 minutes ago)

ഇത് എല്ലാവരും അറിയാനാണ്... ഈ വഴി കടന്നുപോകുന്നവരെല്ലാം ഈ സ്നേഹക്കടയിൽ കയറണം... ഭദ്രകീർത്തിക്ക് പിന്തുണയുമായി മാസ് ഡയലോഗുമായി സുരേഷ് ഗോപി  (46 minutes ago)

തൃശൂർ മാജിക്‌ എഫ്‌സിയെ മൂന്ന്‌ ഗോളിന്‌ തകർത്ത്‌ തിരുവനന്തപുരം കൊന്പൻസ്‌ സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോളിന്റെ സെമിയിലേക്ക്  (46 minutes ago)

പുതുപ്പാടിയിൽ ഗുരുതരപരിക്കുകളോടെ ചികിത്സയിലായിരുന്നയാൾ മരിച്ചു...  (59 minutes ago)

  കുമ്പഴ ജംഗ്ഷനിൽ കെ. എസ്. ആർ. ടി സി ബസും ടോറസ് ലോറികളും കൂട്ടിയിടിച്ചു... ഡ്രൈവർക്കും കണ്ടക്ടർക്കും പരുക്ക്  (1 hour ago)

എ.ടി.എമ്മുകളിലൂടെ പണം പിൻവലിക്കൽ... ഓരോ മാസവും അനുവദിച്ചിട്ടുള്ള സൗജന്യ ഇടപാടുകളിൽ എത്രയെണ്ണം ഉപയോഗിച്ചുവെന്നും തുടർന്നുള്ള ഇടപാടുകൾക്ക് ഫീസ് എത്രയാണെന്നും ഉപഭോക്താക്കളെ അറിയിക്കണം  (1 hour ago)

നിത അംബാനി വാർത്തകളിൽ നിറയുമ്പോൾ... നിത അംബാനിയുടെ കൈകളിൽ മുംബൈ ഇന്ത്യൻസ്; അഞ്ച് കിരീടങ്ങളുടെ തിളക്കത്തിന് പിന്നിലെ വനിത, ഇപ്പോൾ ടീമിൽ പൊട്ടിത്തെറി  (1 hour ago)

മേയറുടെ ബുദ്ധി തീപിടിച്ചപ്പോൾ... പൊങ്കാലയ്ക്ക് ഇരുമ്പടുപ്പ്; തലസ്ഥാനത്ത് തീപാറും പോര്! മല്ലികയുടെ പിന്തുണ, മഴയുടെ ട്രോൾ, 120 കോടിയുടെ ആരോപണം  (1 hour ago)

മത്സ്യത്തൊഴിലാളികളുടെ ജീവിതത്തത്തെ നശിപ്പിക്കുന്ന വിധത്തിൽ കടൽകുഴിക്കൽ (ഡ്രെഡ്ജിങ്) നടത്തുവെന്നാരോപിച്ച് അടിമലത്തുറ മേഖലയിലെ നൂറോളം മത്സ്യത്തൊഴിലാളികൾ കടലിൽ ഉപരോധം  (2 hours ago)

ഇന്ത്യൻ വനിതകൾ ഏഷ്യൻ ചാമ്പ്യൻസ്‌ ട്രോഫി ഹോക്കി ഫൈനലിൽ  (2 hours ago)

പ്രതികളെ കുടുക്കാൻ നിർണായക ട്വിസ്റ്റ്... പാലക്കാട്ടെ സ്വർണക്കവർച്ചാ സംഘത്തെ പിടികൂടാനായി നാട്ടുകാരുടെ ​ഗറില്ലാ ആക്രമണം, വൻ തുമ്പൊരുക്കിയത് നാട്ടുകാരൻ കുഞ്ഞിമുഹമ്മദ്, ഇനി സിസിടിവിയും വർക്ക്‌ഷോപ്പുകളും  (2 hours ago)

  പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ... എട്ട് ദിവസങ്ങൾ നിയമനിർമ്മാണത്തിനും ഒരു ദിവസം അനൗദ്യോഗിക കാര്യങ്ങൾക്കുമാണെന്ന് സ്പീക്കർ  (2 hours ago)

ന്യൂനമർദപാത്തി.... സംസ്ഥാനത്ത് ഇന്നുകൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....  (2 hours ago)

Malayali Vartha Recommends