സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരിലെ നാലു പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് കോട്ടയം, വേങ്ങാട്, പിണറായി, ധര്‍മടം പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ . രണ്ടു മണി മുതല്‍ ആറു മണി വരെയാണ് ഹര്‍ത്താല്‍. ജില്ലയില്‍ ഇന്ന് നടത്താനിരുന്ന ആഹ്ലാദപ്രകടനങ്ങള്‍ ഉപേക്ഷിക്കാനും പകരം പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനും സിപിഎം തീരുമാനിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കൊലപാതകം അടക്കമുള്ള അക്രമസംഭവങ്ങളെ തുടര്‍ന്നു കണ്ണൂര്‍ ജില്ലയില്‍ കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് 7.30 മുതല്‍ 24 മണിക്കൂര്‍ നേരത്തേക്കാണു നിരോധനാജ്ഞ. വ്യാഴാഴ്ച വൈകിട്ട് പിണറായിയില്‍ വിജയാഹഌദ പ്രകടനം നടത്തിയ സിപിഎം പ്രവര്‍ത്തകര്‍ക്കു നേര്‍ക്കുണ്ടായ ബോംബേറില്‍ സിപിഎം പ്രവര്‍ത്തകന്‍ രവീന്ദ്രന്‍ കൊല്ലപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha