അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി

ഒരു ഉദ്ഘാടനത്തിന് താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ഐശ്വര്യ ലക്ഷ്മി. ഈ വര്‍ഷം ആദ്യം നടി ചെന്നൈയില്‍ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ഐശ്വര്യ ലക്ഷ്മി ധരിച്ചിരുന്ന വസ്ത്രമാണ് അതിന് കാരണം. സ്ട്രാപ്‌ലെസ്, സ്ലീവ്‌ലെസ് വസ്ത്രം ധരിച്ചാണ് നടി ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. ഇതിനെക്കുറിച്ചാണ് നടി പറഞ്ഞത്.
'അതൊരു ഫാഷന്‍ മിസ്ജഡ്ജ്‌മെന്റായിരുന്നു. ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു. അതിനുവേണ്ടി ഭാരം കൂട്ടി. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ പരിക്ക് പറ്റി മുഖവും കഴുത്തുമൊക്കെ വീങ്ങി വല്ലാതെ ക്ഷീണിച്ചിരിക്കുകയായിരുന്നു. അതിനിടയിലാണ് ആ ചടങ്ങ്. ഞാന്‍ ഒട്ടും തയ്യാറെടുത്തിരുന്നില്ല. ആ വസ്ത്രം ട്രയല്‍ ചെയ്തു നോക്കിയതുപോലുമില്ല.
അതിന്റെ ഫിറ്റിഗുകളും ശരിയായിരുന്നില്ല. കുളിക്കുന്നതിനിടെയ്ക്ക് വന്നതാണോ എന്നൊക്കെയുള്ള കമന്റുകള്‍ വന്നിരുന്നു. ഉദ്ഘാടനം കഴിഞ്ഞെത്തിയ ശേഷം ഞാന്‍ സുഹൃത്തുക്കളോട് ഇതുപറഞ്ഞ് ചിരിച്ചു. വസ്ത്രം മോശമായെന്ന് പറഞ്ഞതില്‍ എനിക്ക് കുഴപ്പമില്ല. അബദ്ധം ആര്‍ക്കും പറ്റാമല്ലോ' ഒരു അഭിമുഖത്തില്‍ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
https://www.facebook.com/Malayalivartha





















