'മാറി നിൽക്ക് അങ്ങോട്ട് '..ചുളുവിന് ആളാവാൻ നോക്കി ,സി.പി.എം ജില്ലാ സെക്രട്ടറി പി. റഫീഖിനോട് മാറിനില്‍ക്കാന്‍ മമ്മൂട്ടി..സമൂഹമാധ്യമങ്ങളിലൂടെ മമ്മൂട്ടിയ്ക്ക് എതിരായി പോസ്റ്റുകൾ..സൈബർ ആക്രമണം..

വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ സി.പി.എം ജില്ലാ സെക്രട്ടറി പി. റഫീഖിനോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ട മെഗാസ്റ്റാര്‍ മമ്മൂട്ടിക്കെതിരെ ഇടത് സൈബര്‍ ഹാന്‍ഡിലുകളില്‍ പ്രതിഷേധം കത്തുന്നു.ശനിയാഴ്ച സന്ദർശനത്തിലുടനീളം ജില്ലാ സെക്രട്ടറി ഒപ്പം നടന്നപ്പോഴാണ് മമ്മൂട്ടി അതൃപ്തി തുറന്നു പറഞ്ഞത്. "നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നിൽക്കുന്നത്? ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കും, മാറി നിന്നാൽ മതി" എന്ന് മമ്മൂട്ടി നേരിട്ട് പറയുകയായിരുന്നു. രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി തന്റെ സന്ദർശനത്തെ ഉപയോഗിക്കുന്നു എന്ന തോന്നൽ ഒഴിവാക്കാനാണ് താരം ഇത്തരത്തിൽ പ്രതികരിച്ചതെന്നാണ് സൂചന.
പ്രതികരണത്തിന്റെ വീഡിയോ ശനിയാഴ്ച വൈകീട്ടോടെ വൈറലായതിനേത്തുടർന്ന് സിപിഎം അനുഭാവികൾ റഫീക്കിനോട് അനുഭാവം പ്രകടിപ്പിച്ച് സമൂഹമാധ്യമങ്ങളിലൂടെ മമ്മൂട്ടിയ്ക്ക് എതിരായി പോസ്റ്റുകളിട്ടു .മമ്മൂട്ടി എപ്പോഴും കൂടെക്കൂട്ടുന്ന സുഹൃത്തുക്കളായ രമേശ് പിഷാരടിയും ആന്റോ ജോസഫും അടിമുടി കോണ്‍ഗ്രസുകാരാണെന്നും അവരെ ഒപ്പം കൊണ്ടുനടക്കുന്ന മമ്മൂട്ടിക്ക് ദുരന്തമുഖത്ത് രാപ്പകല്‍ പണിയെടുത്ത ഒരു സഖാവിനെ കൂടെ നിര്‍ത്തുന്നതില്‍ എന്താണ് ഇത്ര വലിയ പ്രശ്‌നമെന്നുമാണ് സൈബര്‍ ഇടങ്ങളിലെ പ്രധാന ചോദ്യം. ഇതോടെ, സി.പി.എം നിയന്ത്രണത്തിലുള്ള കൈരളി ചാനല്‍ ചെയര്‍മാന്‍ കൂടിയായ മമ്മൂട്ടിക്ക് സ്വന്തം പാര്‍ട്ടി അനുഭാവികളില്‍നിന്ന് തന്നെ കടുത്ത ആക്രമണം നേരിടേണ്ടി വരുന്ന അപൂര്‍വ്വ സാഹചര്യമാണ് സംജാതമായിരിക്കുന്നത്.
മാർച് 2ന് മുഖ്യമന്ത്രി പങ്കെടുത്ത വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് ഉദ്ഘാടന വേദിയിൽ കല്പറ്റ എംഎൽഎ ടി സിദ്ദിഖിനെ കൂവിയത് ഇടതു പ്രവർത്തകർ കൂവിയത് വിവാദമായിരുന്നു.വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ് കാണാനാണ് ശനിയാഴ്ച ഉച്ചയോടെ മമ്മൂട്ടി എത്തിയത്. നിർമ്മാണ പുരോഗതികൾ വിലയിരുത്തിയ അദ്ദേഹം ഏതാനും വീടുകൾ സന്ദർശിക്കുകയും വിദ്യാർത്ഥികളോടും അധികൃതരോടും കുശലാന്വേഷണം നടത്തുകയും ചെയ്തു. കേരളത്തിന്റെ വലിയൊരു 'സാമൂഹിക മൂലധനമാണ്' ഈ പദ്ധതിയെന്നും, ആപത്ത് സംഭവിച്ചവരെ ഒരു നാട് മുഴുവൻ ചേർത്തുപിടിക്കുന്ന കാഴ്ചയാണിതെന്നും മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞു. സന്ദർശനത്തിന് ശേഷം താരം വയനാട്ടിൽ നിന്നും മടങ്ങി.
എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണം ആണ് മമ്മൂട്ടിക്കെതിരെ ഉയരുന്നത് .'ഏത് കോലോത്തെ മമ്മൂട്ടി ആയാലും ഭരിക്കുന്ന പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയെ പരസ്യമായി അപമാനിച്ചത് സഹിക്കാനാവില്ല' എന്നാണ് സൈബര്‍ പ്രൊഫൈലുകളുടെ നിലപാട്. മമ്മൂട്ടി ലൊക്കേഷനില്‍ ഇരുന്ന് ടിവിയില്‍ ദുരന്തവാര്‍ത്തകള്‍ കണ്ടപ്പോള്‍ വയനാടന്‍ മണ്ണില്‍ മനുഷ്യര്‍ക്ക് വേണ്ടി ഓടിനടന്നയാളാണ് റഫീഖ് എന്ന് നാസര്‍ എടക്കര ഉള്‍പ്പെടെയുള്ളവരുടെ കുറിപ്പുകള്‍ ചൂണ്ടിക്കാട്ടുന്നു.മമ്മൂട്ടിയുടെ ഉള്ളില്‍ ഒരു 'തമ്പുരാന്‍' ഒളിഞ്ഞിരിപ്പുണ്ടെന്നും പാര്‍ട്ടിയെക്കാള്‍ വലിയവനായി താരത്തെ കാണുന്നത് നിര്‍ത്തണമെന്നും വിമര്‍ശനമുയരുന്നു.
സന്ദര്‍ശനം രാഷ്ട്രീയ താല്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്ന് വരുത്താന്‍ മമ്മൂട്ടി നടത്തിയ 'ഓഞ്ഞ ഡിപ്ലോമസി' ആണിതെന്നാണ് ആക്ഷേപം. ഈ വിവാദങ്ങളില്‍ മമ്മൂട്ടി തീര്‍ത്തും അതൃപ്തനാണ്. പക്ഷേ ഇനി പരസ്യ പ്രതികരണമൊന്നും നടത്തുകയുമില്ല. മമ്മൂട്ടിയുടെ കരിയറില്‍ ആദ്യമായാണ് ഇത്രയേറെ സൈബര്‍ ആക്രമണം ഉണ്ടാകുന്നത്.പക്ഷെ പൂർണമായും മ്മൂട്ടിയെ തള്ളി പറയുന്നില്ല . ഒരുപാട് ആളുകൾ മമ്മൂട്ടിക്ക് പിന്തുണയുമായി വരുന്നുണ്ട് . ഒരു പോസ്റ്റ് ഇപ്രകാരമായിരുന്നു. പത്മഭൂഷൻ/പത്മശ്രീ ജേതാവെന്ന നിലയിൽ സർക്കാരിൻറെ അതിഥിയായ ഭരത് മമ്മൂട്ടിയുടെ വയനാട് സന്ദർശന വേളയിൽ സ്ഥലം എം എൽ എ കൂടെ ഉണ്ടായിരുന്നെങ്കിൽ ന്യായീകരണമുണ്ട്.
പക്ഷെ പകരം സി പി എം പാർട്ടി ജില്ലാ സെക്രട്ടറി വരുന്നതെങ്ങനെ. പാർട്ടി നേതാവായ ഒരാളാണ് സന്ദർശിക്കുന്നതെങ്കിൽ അയാൾ മറ്റെന്ത് പദവി വഹിക്കുന്ന അതിഥി ആണെങ്കിലും ന്യായീകരണമുണ്ട്. ഇത് മമ്മൂട്ടി എന്ന ജനപ്രിയ നടൻ്റെ സന്ദർശനത്തെ തെരഞ്ഞെടുപ്പിൽ ദുരുപയോഗം ചെയ്യുക എന്ന ലക്ഷ്യത്തോടെ ജില്ലാ സെക്രട്ടറി അടുത്തുകൂടിയപ്പോൾ ജനാധിപത്യ മൂല്യബോധമുള്ള മമ്മൂട്ടി അത് ശരിയല്ല എന്ന് പറഞ്ഞു.അതിന് സോഷ്യൽ മീഡിയയിൽ മമ്മൂട്ടിയെ താറടിക്കാൻ ശ്രമിക്കുന്ന കമ്യൂണിസ്റ്റ് നേതാക്കൾക്ക് നമോവാകം.എന്നിങ്ങനെ പോകുന്നു പോസ്റ്റുകൾ
https://www.facebook.com/Malayalivartha























