Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജി സുധാകരൻ അമ്പലപ്പുഴയിൽ യു ഡിഎഫ് സ്ഥാനാർത്ഥിയാവുമോ? അതോ സ്വതന്ത്രനായ സുധാകരന് യു ഡി എഫ് പിന്തുണ നൽകുമോ? ഇനി അതിന് സുധാകരന്റെ സമ്മതം മാത്രമേ വേണ്ടൂ...


'മാറി നിൽക്ക് അങ്ങോട്ട് '..ചുളുവിന്‌ ആളാവാൻ നോക്കി ,സി.പി.എം ജില്ലാ സെക്രട്ടറി പി. റഫീഖിനോട് മാറിനില്‍ക്കാന്‍ മമ്മൂട്ടി..സമൂഹമാധ്യമങ്ങളിലൂടെ മമ്മൂട്ടിയ്ക്ക് എതിരായി പോസ്റ്റുകൾ..സൈബർ ആക്രമണം..


ഗൾഫ് മേഖലയിൽ താമസിച്ചിരുന്ന 52,000-ത്തിലധികം ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചു...ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം..


ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില കുതിച്ചുയരുമോ..? ഇല്ലെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്.. ഇന്ധനവില ഉയരാതിരിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ശക്തമാക്കി...


തിരുവനന്തപുരത്തെ വിവിധ വാർഡുകളിൽ മാർച്ച് 19 വരെ ജലവിതരണം തടസ്സപ്പെടും..മുൻകരുതലുകൾ സ്വീകരിക്കണേ..

ജി സുധാകരൻ അമ്പലപ്പുഴയിൽ യു ഡിഎഫ് സ്ഥാനാർത്ഥിയാവുമോ? അതോ സ്വതന്ത്രനായ സുധാകരന് യു ഡി എഫ് പിന്തുണ നൽകുമോ? ഇനി അതിന് സുധാകരന്റെ സമ്മതം മാത്രമേ വേണ്ടൂ...

08 MARCH 2026 12:00 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായിയുടെയും ശിവൻകുട്ടിയുടെയും നെഞ്ചത്ത് രാജീവ് ചന്ദ്രശേഖർ ലൈവായി അന്നനാളത്തിൽ പൊട്ടിച്ചു..!

'മാറി നിൽക്ക് അങ്ങോട്ട് '..ചുളുവിന്‌ ആളാവാൻ നോക്കി ,സി.പി.എം ജില്ലാ സെക്രട്ടറി പി. റഫീഖിനോട് മാറിനില്‍ക്കാന്‍ മമ്മൂട്ടി..സമൂഹമാധ്യമങ്ങളിലൂടെ മമ്മൂട്ടിയ്ക്ക് എതിരായി പോസ്റ്റുകൾ..സൈബർ ആക്രമണം..

ട്രെയിൻ പുറപ്പെടാൻ നിമിഷങ്ങൾ മാത്രം ആ കഴച്ച കണ്ട് യാത്രക്കാർ നിലവിളിച്ചു..! RPF വലിച്ചെടുത്ത പച്ച മാംസം

പ്രവാസിയുടെ ചോര വീണു ജനങ്ങളെ തൊടുന്നോടാ..! അലറി ഭരണാധികാരി നേരിട്ട് ഇറങ്ങി അൽ നഹ്യാൻ

കോൺഗ്രസ് നിന്നെ പുറത്താക്കിയത് അല്ലെ..!പറഞ്ഞവന്റെ ചെവിക്കുറ്റി കലക്കി രാഹുലിന്റെ തിരിച്ച് വരവ്..! കത്തിച്ചെറിഞ്ഞ് രാഹുൽ..!പോസ്റ്റ്

ജി സുധാകരൻ അമ്പലപ്പുഴയിൽ യു ഡിഎഫ് സ്ഥാനാർത്ഥിയാവുമോ? അതോ സ്വതന്ത്രനായ സുധാകരന് യു ഡി എഫ് പിന്തുണ നൽകുമോ? ഇനി അതിന്  സുധാകരന്റെ സമ്മതം മാത്രമേ വേണ്ടൂ. ഇത്  സത്യമായാൽ  കെ. ആർ ഗൗരിയമ്മക്ക് ശേഷം ആലപ്പുഴയിൽ നിന്നും ഇടതുമുന്നണി വിടുന്ന പ്രമുഖനായിരിക്കും സുധാകരൻ. ഇനി ഏതായാലും സുധാകരൻ സി പി എമ്മിൽ ഉണ്ടാകില്ല. താൻ പങ്കെടുത്ത ചടങ്ങിൽ നിന്നും വിട്ടു നിന്ന സുധാകരനെ ഇനി പാർട്ടിക്ക് വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.കേരളത്തിലെ ഏറ്റവും നല്ല പൊതുമരാമത്ത് മന്ത്രി എന്ന ഖ്യാതി മന്ത്രി മുഹമ്മദ് റിയാസിന് തുല്യം ചാർത്താത്തതാണ്  മുഖ്യമന്ത്രിക്ക് മുമ്പിൽ സുധാകരൻ ചെയ്ത കുറ്റം.സുധാകരന്റെ പടിയിറക്കം കോൺഗ്രസ് എങ്ങനെ പ്രയോജനപ്പെടുത്തും എന്നാണ് കാത്തിരുന്ന് കാണേണ്ടത്.      പെരുമ്പളം പാലം ഉദ്ഘാടനച്ചടങ്ങിന്റെ ലൈവ് സംപ്രേഷണത്തിന്റെ ലിങ്ക് തന്റെ സമൂഹമാധ്യമ പേജിൽനിന്നു  ജി.സുധാകരൻ നീക്കം ചെയ്തത് സി പി എമ്മിന് സുധാകരൻ നൽകിയ മറുപടിയാണ്.  മുഖ്യമന്ത്രി പാലം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലെ മുഖ്യാതിഥിയായി സുധാകരനെയാണു തീരുമാനിച്ചിരുന്നതെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. ഇതോടെ, സുധാകരനും സിപിഎം നേതൃത്വവും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടാനുള്ള സാധ്യതകൾ മങ്ങി. ഉദ്ഘാടനച്ചടങ്ങിന്റെ ലൈവ് സംപ്രേഷണം ഉണ്ടാകുമെന്നു സുധാകരന്റെ ഫെയ്സ്ബുക് പേജിൽ രാവിലെ അറിയിപ്പുണ്ടായിരുന്നു. അതോടെ സുധാകരനും പാർട്ടിയും തമ്മിലുള്ള പിണക്കത്തിന്റെ മഞ്ഞുരുകി എന്ന തരത്തിൽ റിപ്പോർട്ടുകളും വന്നു.     എന്നാൽ തന്റെ അറിവോടെയല്ല അറിയിപ്പു വന്നതെന്നും പേജിന്റെ അഡ്മിനാണ് അതു ചെയ്തതെന്നും പറഞ്ഞ സുധാകരൻ ലൈവ് ലിങ്ക് നീക്കം ചെയ്യുകയായിരുന്നു. സിപിഎം ജില്ലാകമ്മിറ്റിയംഗമാണ് അഡ്മിൻ.നേരത്തേ, മന്ത്രി മുഹമ്മദ് റിയാസ് സുധാകരനെ പരിപാടിക്ക് ഔദ്യോഗികമായി ക്ഷണിക്കുകയും മുഖ്യാതിഥിയായി നോട്ടിസിൽ പേരും ചിത്രവും ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുധാകരൻ വിട്ടുനിന്നതെന്നാണ് വിവരം.‌ അതിനിടെ, ആലപ്പുഴയിൽ പരിപാടിക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സുധാകരന്റെ വീടിനു സമീപമാണ് ഹെലികോപ്റ്റർ ഇറങ്ങിയത്. 9.45 ന് കാർമൽ‍ പോളിടെക്നിക് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങിയ മുഖ്യമന്ത്രി കുട്ടനാട്ടിലെ പരിപാടിക്കു ശേഷമാണ് പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിനായി പോയത്.     മുഖ്യമന്ത്രി സുധാകരനുമായി സംസാരിക്കുമെന്ന പ്രതീക്ഷ ചില നേതാക്കൾക്ക് ഉണ്ടായിരുന്നു.പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 2016 ൽ ഇടതു സർക്കാർ വന്നതിനാലാണ് പാലം യാഥാർഥ്യമായതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യ രംഗം ലോകത്തിനു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. വേമ്പനാട്ടു കായലിലെ ദ്വീപു പഞ്ചായത്തായ പെരുമ്പളത്തേക്കുള്ള ആദ്യ പാലമാണിത്. ഉദ്ഘാടനം കഴിഞ്ഞതോടെ 3 കെഎസ്ആർടിസി ബസുകൾ പാലത്തിലൂടെ സർവീസ് നടത്തി. മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.സിപിഎമ്മുമായി ഇടഞ്ഞു നിൽക്കുന്ന മുൻ മന്ത്രി ജി. സുധാകരൻ കഴിഞ്ഞ ദിവസം  നിലപാട് മയപ്പെടുത്തിയിരുന്നു. മുൻ എംപി സി.എസ്. സുജാത നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു  മഞ്ഞുരുക്കം.     പാർട്ടി ബന്ധം ഉപേക്ഷിക്കില്ലെന്ന് ജി സുധാകരൻ വ്യക്തമാക്കി. എന്നാൽ പാർട്ടി അംഗത്വം തത്കാലം പുതുക്കില്ല. അനുഭാവിയായി തുടരും. അംഗത്വം പുതുക്കാൻ 31 വരെ സമയമുണ്ട്. അനുനയനീക്കം തുടരാനായിരുന്നു പാർട്ടിയുടെ തീരുമാനം. സുധാകരനുമായി സംസാരിക്കാൻ പാർട്ടി നേതൃത്വം ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ‘‘അതിന്റെ ഭാഗമായി ആയിരിക്കുമല്ലോ കേന്ദ്ര കമ്മിറ്റി അംഗം പോയി കണ്ടത്. പാർട്ടി നേതൃത്വം വേണ്ട രീതിയിൽ ഇടപെടുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കും. നേരത്തെ അദ്ദേഹവുമായി സംസാരിച്ചിരുന്നു. പാർട്ടി നേതൃത്വമാണ് ഇടപെടൽ നടത്തേണ്ടത്. അത് നടത്തുന്നുണ്ട്’’ – മന്ത്രി പറഞ്ഞു.     ജി.സുധാകരനെ അനുനയിപ്പിച്ച് കൂടെ നിർത്താനായിരുന്നു  സിപിഎമ്മിന്റെ തീവ്രശ്രമം. സുധാകരൻ രൂക്ഷമായി വിമർശിച്ച സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തന്നെ അദ്ദേഹത്തെ നേരിട്ടു വിളിച്ചു. ഈ ദിവസങ്ങളിൽ ആലപ്പുഴയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സുധാകരനെ ബന്ധപ്പെട്ടേക്കാമെന്നാണ് വിവരം. എന്നാൽ അതുണ്ടായില്ല. ബുധനാഴ്ച രാത്രി സുധാകരനെ ഫോണിൽ ബന്ധപ്പെട്ട ഗോവിന്ദൻ താൻ വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ലെന്ന് വിശദീകരിച്ചെങ്കിലും അംഗത്വം പുതുക്കുന്നില്ലെന്ന നിലപാട് സുധാകരൻ ആവർത്തിച്ചു. എല്ലാം തെറ്റിദ്ധാരണയാണെന്ന് ഗോവിന്ദൻ വിശദീകരിച്ചു. വാർത്താസമ്മേളനത്തിൽ ചിരിച്ചതു മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ്.     പരിഹസിച്ചെന്ന വിധത്തിൽ മാധ്യമങ്ങൾ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും പറഞ്ഞു. സുധാകരനുമായി നല്ല ബന്ധം പുലർത്തുന്ന ജനറൽ സെക്രട്ടറി എം.എ.ബേബിയും അനുനയ നീക്കങ്ങൾക്ക് ശ്രമിക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ പല ജില്ലകളിലും സംഘടനാ പ്രശ്നങ്ങൾ നിഴലിച്ചുവെന്ന സ്വയം വിമർശനം പാർട്ടി നടത്തിയിരുന്നു.  സർക്കാരിന്റെ പ്രവർത്തനങ്ങൾ തുടർഭരണം കൊണ്ടുവരുമെന്ന ആത്മവിശ്വാസത്തിൽ ഈ പ്രശ്നങ്ങളെയെല്ലാം അതിന്റെ വഴിക്കു വിട്ടതാണ് ഇപ്പോൾ പൊട്ടിത്തെറിയിലെത്തിയത്. എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായശേഷം വിഭാഗീയതയ്ക്കെതിരെ ആദ്യം ഇടപെട്ട ജില്ല ആലപ്പുഴയായിരുന്നു. എന്നാൽ, അതേ ഗോവിന്ദന്റെ നാക്കുപിഴയാണ് ആലപ്പുഴയിൽ ജി.സുധാകരനെ പ്രകോപിതനാക്കിയത്. പരസ്യ പ്രതികരണങ്ങളിൽ സെക്രട്ടറി കുറച്ചുകൂടി സൂക്ഷ്മത പുലർത്തണമെന്ന ആവശ്യത്തിന് ഇപ്പോൾ പാർട്ടിക്കുള്ളിലും ആക്കം കൂടി.     അയിഷ പോറ്റിയെയും രാജേന്ദ്രനെയും പാർട്ടിക്കു പുറത്താക്കിയതിൽ, 2 ജില്ലകളിലെയും വിഭാഗീയതയിൽ സംസ്ഥാന നേതൃത്വം പുലർത്തിയ നിസ്സംഗതയുണ്ട്. പി.കെ.ശശി പുകഞ്ഞ കൊള്ളിയെന്ന വിചാരം ഏറെക്കാലമായി പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾക്കുണ്ട്. എന്നാൽ, അവസാന നിമിഷം വരെ പദവികളിൽ സംരക്ഷിച്ചുപിടിച്ചു. അച്ചടക്കലംഘനം കണ്ടെത്തിയപ്പോൾ പാലക്കാട് ജില്ലാ നേതൃത്വത്തെ തൃപ്തിപ്പെടുത്താൻ ബ്രാഞ്ചിലേക്കു തരംതാഴ്ത്തിയതല്ലാതെ കെടിഡിസി ചെയർമാൻ പദവി തിരിച്ചെടുത്തില്ല. മന്ത്രി മുഹമ്മദ് റിയാസിന്റെ വകുപ്പിലെ ഉന്നത പദവിയിൽ തുടർന്നുകൊണ്ടാണു ശശി തുടർച്ചയായി അച്ചടക്കലംഘനം നടത്തിയത്.   മട്ടന്നൂരിൽനിന്നു കെ.കെ.ശൈലജയെ മാറ്റിയതിനു ടേം വ്യവസ്ഥ ബാധകമാക്കിയെങ്കിലും അതിനു പിന്നിൽ ഉൾപ്പാർട്ടി രാഷ്ട്രീയമെന്ന് ആരോപണമുയർന്നു. ‘എനിക്കു മാത്രം എന്ത് അയോഗ്യത’ എന്നു സംസ്ഥാന സെക്രട്ടേറിയറ്റിൽ ചോദിച്ചശേഷമാണു പേരാവൂർ നൽകിയത്. തളിപ്പറമ്പിൽ ‘താനൊഴിയുന്ന സീറ്റിൽ ഭാര്യ’ എന്ന ശൈലി ദഹിക്കാത്തതു സിപിഎം അണികൾക്കു തന്നെയാണ്. ശ്യാമള സ്ഥാനാർഥിയായതു തന്റെ ഭാര്യയായതുകൊണ്ടല്ലെന്ന് എം.വി.ഗോവിന്ദനു വാദിക്കാമെങ്കിലും എതിർപ്പുയർന്നിട്ടും മറ്റു പേരുകൾ പരിഗണിക്കാത്തതിനു കാരണം ഗോവിന്ദന്റെ പദവിയാണെന്ന എതിർവാദം തള്ളാനാകില്ല. ജി. സുധാകരന് സംസ്ഥാനത്തുള്ള സൽപേരാണ് സി പി എമ്മിനെ ഭയപ്പെടുത്തുന്നത്. കോൺഗ്രസിനെ സന്തോഷിപ്പിക്കുന്നതും അതു തന്നെയാണ്.     കോൺഗ്രസിൽ ചേർന്നില്ലെങ്കിലും സുധാകരൻ മത്സരിക്കാൻ തയ്യാറായാൽ അത് സിപി എമ്മിന്റെ തോൽവിക്ക് കാരണമാകും. മലമ്പുഴയിൽ വി എസിന്റെ മുൻ പി.എ. എ സുരേഷ്  യു ഡി എഫ് സ്ഥാനാർത്ഥിയാവുമെന്ന വാർത്ത സി പിഎമ്മിനെ വല്ലാതെ അലോ സരപെടുത്തുന്നു.  ഇടഞ്ഞുനിൽക്കുന്ന സുധാകരനെ കൈയൊതുക്കത്തോടെ നയിക്കാൻ സി പി എമ്മിന് കഴിയാത്തത് മുഖ്യമന്ത്രിക്ക് അദ്ദേഹത്തോടുള്ള നീരസം കൊണ്ടുമാത്രമാണ്. ഇതാണ് കോൺഗ്രസ് ഉപയോഗിക്കാൻ പോകുന്നത്.കെ സി വേണുഗോപാലും സുധാകരനും തമ്മിൽ നല്ല ബന്ധമാണുള്ളത്. സി പി എമ്മുമായി തെറ്റിയ ശേഷം പലവട്ടം സുധാകരനുമായി  കെ സി വേണുഗോപാൽ ഫോണിലൂടെയും അല്ലാതെയും ചർച്ച നടത്തിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ കെ സി വേണുഗോപാൽ പറയുന്നതെല്ലാം അനുസരിക്കുന്ന മട്ടാണ് ജി. സുധാകരനുള്ളത്.     വാശിക്കാരനാണ് ജി സുധാകരൻ. അദ്ദേഹത്തെ സംബന്ധിച്ചടത്തോളം വിജയം അനിവാര്യതയാണ്.പ്രായം പറഞ്ഞാണ് ആദ്യം സുധാകരനെ വെട്ടിയത്. പരിധി മാനദണ്ഡം പാർട്ടിക്ക് ഗുണമാകില്ലെന്ന്   ജി. സുധാകരൻ പറഞ്ഞിട്ടുണ്ട്. 75 വയസ് കഴിഞ്ഞാൽ വിരമിക്കണമെന്ന തീരുമാനം പ്രസ്ഥാനത്തിന് ഗുണകരമാണോ എന്ന് പരിശോധിക്കണം. ചട്ടം കൊണ്ടുവന്നിട്ട് കുറച്ച് വര്‍ഷമേയായുള്ളൂ. ചട്ടം കൊണ്ടുവന്നവര്‍ക്ക് അത് മാറ്റിക്കൂടെയെന്നും ഈ ചട്ടം ഇരുമ്പ് ഉലക്ക ഒന്നുമല്ലല്ലോയെന്നും സുധാകരൻ ചോദിച്ചിരുന്നു. ഇ.എം.എസിന്റേയും എ.കെ.ജിയുടേയും കാലത്തായിരുന്നെങ്കില്‍ അവര്‍ എന്നേ റിട്ടയര്‍ ചെയ്തുപോകേണ്ടി വന്നേനെയെന്നും അദ്ദേഹം പറഞ്ഞു.

 

75 വയസ് കഴിഞ്ഞുള്ള വിരമിക്കൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ പറഞ്ഞിട്ടില്ല. പ്രത്യേക സാഹചര്യത്തിൽ കൊണ്ടുവന്നു. ഞങ്ങളെല്ലാം അംഗീകരിച്ചു. ചട്ടം കൊണ്ടു വന്നവർക്ക് അത് മാറ്റിക്കൂടേ‍? ചട്ടം ഇരുമ്പുലക്കയല്ല. പറ്റിയ നേതാക്കളെ കിട്ടാതെ വന്നാൽ എന്തു ചെയ്യും? 75 വയസ് കഴിഞ്ഞവരെ മത്സരിപ്പിക്കണമെന്ന് ആരും പറഞ്ഞില്ല. പക്ഷേ വയസ്സായത് കൊണ്ട് സ്ഥാനത്തിരിക്കാൻ പാടില്ല എന്ന് പറയുന്നത് ശരിയാണോ എന്നും സുധാകരന്‍ ചോദിച്ചു.പിണറായി വിജയന് 75 വയസ് കഴിഞ്ഞു. പക്ഷേ, മുഖ്യമന്ത്രിയാകാൻ വേറെ ആള്‍ വേണ്ടേ. പ്രായപരിധിയിൽ ഇളവ് നൽകിയാണ് പിണറായി വിജയനെ വീണ്ടും മുഖ്യമന്ത്രിയാക്കിയത്. പാര്‍ട്ടി പരിപാടിയില്‍ ഇല്ലാത്ത ഒരു ചട്ടമാണ് വിരമിക്കൽ. പറ്റിയ നേതാക്കളെ, പൊതുജനങ്ങള്‍ ബഹുമാനിക്കുന്നവരെ കിട്ടാനില്ലെങ്കില്‍ എന്തുചെയ്യും?

 

ഇതെല്ലാം ഗൗരവമുള്ള കാര്യമാണ്. ഇതെല്ലാം സമൂഹത്തോടാണ് സംസാരിക്കുന്നത്. അവരുടെ താൽപര്യങ്ങളാണ് നോക്കേണ്ടത്. തോൽക്കുമെന്ന് മനസിലാക്കിയിട്ട് അസംബ്ലിയിലും പാര്‍ലമെന്റിലും ആളെ നിര്‍ത്തിയിട്ട് കാര്യമുണ്ടോ? ആയാള്‍ തോറ്റുപോകും എന്നറിയാം. ചുമ്മാതെ നിര്‍ത്തുകയാണ്. പാര്‍ലമെന്റിലെല്ലാം തോല്‍ക്കുമെന്ന് അറിഞ്ഞുകൊണ്ടല്ലേ പലരും നില്‍ക്കുന്നത്. ഇതെല്ലാം പരിശോധിക്കേണ്ട കാര്യമാണെന്നും സുധാകരന്‍ പറഞ്ഞുജി. സുധാകരനെതിരെ സി പി എം എന്തിനാണ് നടപടിയെടുക്കുന്നത്? നടപടിയുടെ കാര്യത്തിൽ  കേരളം കാത്തിരിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം ഏതാനും ദിവസങ്ങൾക്കുള്ളിൽ അറിയാം.അമ്പലപുഴയിൽ സി പി എം  ജയിച്ചെങ്കിലും സുധാകരനെ ഇല്ലാതാക്കാനാണ് സിപിഎം ശ്രമിച്ചത്. എച്ച് സലാമിന് പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ലെന്നാണ് സി പി എമ്മിൻറെ മുറുമുറുപ്പ്.

 

11125 വോട്ടാണ് സലാമിന് കിട്ടിയതെന്ന് ഓർമ്മ വേണം. 2016 ൽ സുധാകരന് കിട്ടിയ ഭൂരിപക്ഷം 23000 വോട്ടാണ്. അത് സുധാകരൻ ആണ്. ഇത് സലാമും.സലാം അമ്പലപ്പുഴക്ക് യോജിച്ച സ്ഥാനാർത്ഥിയല്ലെന്ന് അദ്ദേഹത്തെ മത്സരിപ്പിച്ചപ്പോൾ തന്നെ അഭിപ്രായം  ഉയർന്നിരുന്നു. എന്നാൽ ഇടതുമുന്നണി അരയും തലയും മുറുക്കി രംഗത്തിറങ്ങി. സുധാകരനും ഒട്ടും കുറച്ചില്ല.എന്നാൽ സീറ്റ് കിട്ടാത്തതിൻറെ സ്വാഭാവിക വിഷമം സുധാകരനുണ്ടായിരുന്നു. എന്നിട്ടും സുധാകരന് എതിരെയാണ് സിപിഎം ഇപ്പോഴും സംസാരിക്കുന്നത്. എന്തുകൊണ്ടാണ് സുധാകരനെതിരെ സി പി എം സംസാരിക്കുന്നത് ? സുധാകരൻ അച്ചടക്കമുള്ള പാർട്ടി നേതാവാണ്. അദ്ദേഹം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ല. ആർക്കും അദ്ദേഹത്തെ കുറിച്ച് ഒരു പരാതിയുമില്ല.

 

എന്നിട്ടും പാർട്ടിക്ക് അദ്ദേഹം അനഭിമതനായി. ഇവിടെയാണ് ഒന്നാം പിണറായി സർക്കാരിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ പ്രസക്തമാവുന്നത്. പൊതുമരാമത്ത് വകുപ്പിലാണ് താരതമ്യേന അഴിമതി കുറഞ്ഞിരുന്നത്. എന്നാൽ പൊതുമരാമത്ത് വകുപ്പിൽ മന്ത്രിയറിയാതെ  അഴിമതി നടന്നിരുന്നു. അത് കിഫ്ബി വഴിയാണ് നടത്തിയത്. അതിൽ സുധാകരൻ അസ്വസ്ഥനായിരുന്നു. അതുകൊണ്ടാണ് സുധാകരൻ തോമസ് ഐസക്കുമായി കൊമ്പുകോർത്തത്. ഊരാളുങ്കൽ എന്ന പാർട്ടി കമ്പനിക്ക്  വഴിവിട്ട്  കരാർ നൽകുന്നതിനെ  സുധാകരൻ എന്നും എതിർത്തിരുന്നു. ഇത് സി പി എമ്മിനെ നിരന്തരം അസ്വസ്ഥരാക്കി. സുധാകരൻറെ അനുഭവം ആവർത്തിക്കാതിരിക്കാനാണ് ഇക്കുറി പൊതുമരാമത്ത് വകുപ്പ് സി പി എം വിശ്വസ്തനെ ഏൽപ്പിച്ചത്. സുധാകരന് സീറ്റ് നൽകിയതുമില്ല.


ഇത്തരത്തിൽ തീർത്തും ദുഃഖിതനായ തന്നെ ആരോപണങ്ങൾ ഉയർത്തി വീണ്ടും വേദനിപ്പിക്കരുതെന്ന് ജി സുധാകരൻ പറഞ്ഞത് ഇതുകൊണ്ടാണ്. ആലപ്പുഴ ജില്ലാകമ്മിറ്റിയിൽ ഉയർന്ന വിമർശനം സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നന്നായി കൊടുത്ത മാധ്യമങ്ങൾക്ക് അഭിനന്ദനമെന്നും സുധാകരൻ പറഞ്ഞു.അമ്പലപ്പുഴ മണ്ഡലത്തിൽ സുധാകരന്റെ പ്രവർത്തനം അനുകൂലമായിരുന്നില്ലെന്നായിരുന്നു പൊതുവികാരം. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സുധാകരൻ സജീവമായിരുന്നില്ലെന്നും വിമർശനപരമായ പ്രസ്താവനകൾ നടത്തിയെന്നും ചില അംഗങ്ങൾ ഉന്നയിച്ചു.  സി പി എമ്മിൻറെ സംസ്ഥാന കമ്മിറ്റി അറിയാതെ സുധാകരനെതിരെ  ജില്ലാ കമ്മിറ്റി രംഗത്തെത്തില്ല. ഒരാളെ കൊല്ലാൻ തീരുമാനിച്ചാൽ സംയുക്തമായി കൊല്ലുന്ന പാർട്ടിയാണ് സി പി എം.11000 വോട്ടിന്       ഒരു സ്ഥാനാർത്ഥി ജയിച്ചിട്ടും മുറുമുറുപ്പ് മാറിയില്ലെങ്കിൽ അത് മറ്റെന്തോ അസുഖമാണെന്ന് തന്നെ പറയേണ്ടി വരും. വിറപ്പിച്ചും വിരട്ടിയും അഴിമതിക്ക്  ഒപ്പം നിർക്കാൻ കഴിയുന്ന ഒരാളല്ല സുധാകരൻ. അദ്ദേഹത്തിന് ആരെയും ഭയമില്ല. ഇമേജിൻറെ തടവറയിൽ നിൽക്കുന്ന സുധാകരനെ അഴിമതിക്കാരനാക്കാൻ  സി പി എം മാക്സിമം ശ്രമിച്ചതാണ്. അത് നടക്കാതെ വന്നതിൻറെ വൈരാഗ്യമാണ് പാർട്ടി തീർത്തുകൊണ്ടിരിക്കുന്നത്. അത് സുധാകരനെതിരായ നടപടിയിൽ കലാശിക്കുമോ എന്ന് കണ്ടറിയണം.  അതോ അതിനുമുമ്പ് സുധാകരൻ സ്വതന്ത്രനാകുമോ എന്ന് കണ്ടറിയാം.   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയുടെയും ശിവൻകുട്ടിയുടെയും നെഞ്ചത്ത് രാജീവ് ചന്ദ്രശേഖർ ലൈവായി അന്നനാളത്തിൽ പൊട്ടിച്ചു..!  (1 hour ago)

G. Sudhakaran സുധാകരൻ സ്വതന്ത്രനാകുമോ എന്ന് കണ്ടറിയാം.  (1 hour ago)

CPM ജില്ലാസെക്രട്ടറിയോട് മമ്മൂട്ടി  (1 hour ago)

ട്രെയിൻ പുറപ്പെടാൻ നിമിഷങ്ങൾ മാത്രം ആ കഴച്ച കണ്ട് യാത്രക്കാർ നിലവിളിച്ചു..! RPF വലിച്ചെടുത്ത പച്ച മാംസം  (1 hour ago)

പ്രവാസിയുടെ നെഞ്ചത്ത് മിസൈൽ ഭാഗങ്ങൾ..!ഒരാള്‍ കൊല്ലപ്പെട്ടു തിരിച്ചടിക്കാൻ ദുബായ് വിമാനത്താവളം അടച്ചു,ALERT  (3 hours ago)

പ്രവാസിയുടെ ചോര വീണു ജനങ്ങളെ തൊടുന്നോടാ..! അലറി ഭരണാധികാരി നേരിട്ട് ഇറങ്ങി അൽ നഹ്യാൻ  (3 hours ago)

കോൺഗ്രസ് നിന്നെ പുറത്താക്കിയത് അല്ലെ..!പറഞ്ഞവന്റെ ചെവിക്കുറ്റി കലക്കി രാഹുലിന്റെ തിരിച്ച് വരവ്..! കത്തിച്ചെറിഞ്ഞ് രാഹുൽ..!പോസ്റ്റ്  (3 hours ago)

ദുബായില്‍ യുദ്ധം.3.0 പാക്ക് പ്രവാസി കൊല്ലപ്പെട്ടു അലറി അൽ നഹ്യാൻ, തിരിച്ചടി..! അറബി കൂട്ടങ്ങൾ യുദ്ധത്തിന് ഇറങ്ങും..!  (3 hours ago)

ഗൾഫിൽ നിന്ന് 52,000-ത്തിലധികം ഇന്ത്യക്കാരെ ഒഴിപ്പിച്ചു  (5 hours ago)

ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില ഉയരില്ല:  (5 hours ago)

മുൻകരുതലുകൾ സ്വീകരിക്കണേ.. ജലവിതരണം മുടങ്ങും  (5 hours ago)

കുവൈത്ത് വിമാനത്താവളത്തിനുനേരെ ഡ്രോൺ ആക്രമണം  (5 hours ago)

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (11 hours ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (11 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (11 hours ago)

Malayali Vartha Recommends