സി.പി.എംകാർക്ക് ഇറങ്ങാൻ നഗരത്തിൽ മാലിന്യമില്ല; എ.എ റഹീമിന്റെ വിമർശനങ്ങളെ തള്ളി വി.വി രാജേഷ്...

ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ നഗരത്തിലെ മാലിന്യനീക്കം താളംതെറ്റിയതിൽ തിരുവനന്തപുരം മേയർ വി.വി. രാജേഷിനെതിരെ രൂക്ഷവിമർശനവുമായി എ.എ. റഹീം എംപി. പൊങ്കാല മാലിന്യം രാത്രിയുടെ മറവിൽ നഗരമധ്യത്തിൽ അലക്ഷ്യമായി തള്ളിയെന്നും ഇത് ഭക്തജനങ്ങളോടുള്ള അനാദരവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊങ്കാല പ്രമാണിച്ച് നഗരത്തിൽ നിൽക്കേണ്ട മേയറും സംഘവും ഡൽഹിക്ക് ടൂർ പോയത് അധികാരത്തിന്റെ ആലസ്യമാണെന്ന് റഹീം പരിഹസിച്ചു. വേർതിരിക്കാത്ത ടൺകണക്കിന് മാലിന്യം ജനവാസ മേഖലകളിൽ അപകടകരമായ രീതിയിൽ തള്ളിയിരിക്കുകയാണ്. ഇതിന് ഉത്തരം പറയേണ്ടത് നഗരസഭാ ഭരണസമിതിയാണ്.
വീഴ്ച മറയ്ക്കാൻ പാവപ്പെട്ട ജീവനക്കാർക്കെതിരെ നടപടിയെടുക്കുന്നത് അംഗീകരിക്കാനാവില്ല. കൃത്യമായ മാലിന്യ സംസ്കരണ പ്ലാൻ എന്തായിരുന്നുവെന്ന് മേയർ വ്യക്തമാക്കണം. മാലിന്യനീക്കം വൈകുന്നതിൽ പ്രതിഷേധിച്ച് ആറ്റുകാൽ കൗൺസിലർ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. നഗരസഭ പരാജയപ്പെട്ടാൽ തങ്ങൾ നേരിട്ടിറങ്ങി മാലിന്യം നീക്കുമെന്നും സംഘടന വെല്ലുവിളിച്ചു.
https://www.facebook.com/Malayalivartha

























