കേരളം ഭരിക്കുന്ന അടുത്ത മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം; തീരുമാനം ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് സംസ്ഥാന കമ്മറ്റി യോഗങ്ങളില്‍; കേന്ദ്ര നേതാക്കള്‍ കേരളത്തിലേക്ക്

കേരളം ഭരിക്കുന്ന അടുത്ത മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം. ഇന്ന് ചേരുന്ന സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍ അന്തിമ തീരുമാനമുണ്ടായേക്കും. യോഗങ്ങളില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും പ്രകാശ് കാരാട്ടും പങ്കെടുക്കും. ഇടതുതരംഗം വീശിയടിച്ച കേരളത്തില്‍ കേവല ഭൂരിപക്ഷം നേടിയ എല്‍ഡിഎഫ് 91 സീറ്റുകളിലാണ് മുന്നിട്ടു നില്‍ക്കുന്നത്. ഇതില്‍ സ്വതന്ത്ര എംഎല്‍എമാരടക്കം 62 സീറ്റുമായി സിപിഐഎം ആണ് ഏറ്റവും വലിയ ഒറ്റകക്ഷി.
മുന്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദനെയും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെയുമാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് സിപിഐഎം പരിഗണിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് രാജിവയ്ക്കും. രാവിലെ 10.30 ന് രാജ് ഭവനില്‍ എത്തി അദ്ദേഹം ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കും. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാന്‍ കെപിസിസി അടുത്ത ദിവസം യോഗം ചേരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha