ഇനി പടിയിറക്കം....വിശ്വസ്തരെല്ലാം വീണത് ഉമ്മന്‍ ചാണ്ടിക്ക് വലിയ തിരിച്ചടിയായി... പ്രതിപക്ഷ നേതാവാകാനും ഇല്ലെന്ന നിലപാടില്‍ ഉമ്മന്‍ ചാണ്ടി...

ഗവണര്‍ക്ക് രാജിക്കത്ത് കൈമാറി ഉമ്മന്‍ ചാണ്ടി പടിയിറങ്ങി. തുടര്‍ന്ന് സെക്രട്ടറിയേറ്റില്‍ നിന്നും യാത്രയയ്പ്. മടക്കം നിരാശയോടെ. ചാവേറുകള്‍ എല്ലാം തോറ്റത് ഉമ്മന്‍ ചാണ്ടിക്ക് കനത്ത തിരിച്ചടിയായി. തെരഞ്ഞെടുപ്പിന് മുമ്പേ ബെന്നി ബെഹന്നാനും തമ്പാനൂര്‍ രവിയും തോറ്റു. അപ്പോഴും ഉമ്മന്‍ ചാണ്ടി പ്രതീക്ഷയിലായിരു്‌നു. എന്നാല്‍ അതും പാളുകയാണ്. രാഷ്ട്രീയ ജീവിതതിലും വ്യക്തിജീവിതത്തിലും എന്നും ഉമ്മന്‍ ചാണ്ടിക്കൊപ്പം നിന്ന ചാവേറുകളെല്ലാം തോറ്റമ്പി. മന്ത്രി കെ ബാബുവിന്റെയും വിഷ്ണുനാഥിന്റെയും ടി സിദ്ദിഖിന്റെയും പരാജയമാണ് ഇതില്‍ ഏറെ ശ്രദ്ധേയം.
ഉമ്മന്‍ ചാണ്ടിയുടെ വലംകൈയായി അറിയപ്പെട്ടിരുന്ന ബെന്നി ബഹനാന് സീറ്റ് ലഭിക്കാതെ മാറിനില്‍ക്കേണ്ടി വന്നു. സുധീരന്റെ ഇടപെടലായിരുന്നു ഇതിന് കാരണം. തമ്പാനൂര്‍ രവിക്ക് ഉറച്ച സീറ്റ് നല്‍കാനുള്ള ശ്രമവും നടന്നില്ല. അപ്പോഴും നിയമസഭയില്‍ തനിക്കൊപ്പം കെബാബുവും വിഷ്ണുനാഥും ഉണ്ടാകുമെന്ന് കരുതി. അവര്‍ക്കും അടിതെറ്റി. ചെങ്ങന്നൂരില്‍ ഒന്നിലേറെ എത്തിയാണ് മുഖ്യമന്ത്രി വോട്ട് പിടിച്ചത്. തന്റെ ജന്മസ്ഥലം ചെങ്ങന്നൂര്‍ മണ്ഡലത്തിലാണെന്ന് പോലും പറഞ്ഞു. സിദ്ദിഖിനായി കുന്നമംഗലത്തും ഉമ്മന്‍ ചാണ്ടിയെത്തി. കാന്തപുരത്തെ വീട്ടില്‍ ചെന്നു കണ്ടു. അതും ഗണം ചെയ്തില്ല. രണ്ടു പേരും തോറ്റു.
ബാര്‍കോഴയില്‍ രാജി നല്‍കിയിട്ടും സ്വീകരിക്കാതെ ഉമ്മന്‍ ചാണ്ടി സംരക്ഷിച്ച കെ ബാബുവിനെ അവസാനം ജനകീയകോടതി തറപറ്റിച്ചു. ചെങ്ങന്നൂരില്‍ മൂന്നാം തവണ ജയത്തിനായി പൊരുതിയ വിഷ്ണനാഥ് എല്‍ഡിഎഫിനോട് തോറ്റു. കുന്ദമംഗലത്ത് ഉമ്മന്‍ ചാണ്ടി ഇടപെട്ട് സീറ്റ് തരപ്പെടുത്തിയ ടി സിദ്ദിഖും ദയനീയമായി വീണു. ഉമ്മന്‍ ചാണ്ടിക്കുവേണ്ടി ചാനല്‍ചര്‍ച്ചയിലും മറ്റും ചാവേറായി പൊരുതുന്നതില്‍ എക്കാലത്തും മുമ്പന്തിയിലാണ് ഇവര്‍.
ഉമ്മന്‍ ചാണ്ടിയുടെ ബുദ്ധികേന്ദ്രമായ എം എം ഹസ്സന്‍ ചടയമംഗലത്ത് 21,928 വോട്ടിനാണ് തോറ്റത്. ആറന്മുളയില്‍ വീണാജോര്‍ജിനോട് തോറ്റ ശിവദാസന്‍നായരും കൊച്ചിയില്‍ തോറ്റ ഡൊമിനിക് പ്രസന്റേഷനും ഉമ്മന്‍ ചാണ്ടിയുടെ അടുപ്പക്കാരനാണ്. നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിന്റെ തോല്‍വിയും ഉമ്മന്‍ ചാണ്ടിക്ക് വലിയ ആഘാതമായി. ഇരിക്കൂറില്‍ മന്ത്രി കെ സി ജോസഫിന്റെ വിജയം മാത്രമാണ് ഉമ്മന്‍ ചാണ്ടിക്ക് ചെറിയ ആശ്വാസം. പുതുപ്പള്ളിയില്‍ ഭൂരിപക്ഷം കുറഞ്ഞു മുമ്പത്തേക്കായിലും. ഈ തോല്‍വികള്‍ കാരണം നിയമസഭാ കക്ഷിയില്‍ എ ഗ്രൂപ്പിന്റെ സ്വാധീനം കുറയുകയാണ്. രമേശ് ചെന്നിത്തലയിലേക്കും വി എം സുധീരനിലേക്കും ഗ്രൂപ്പ് സമവാക്യങ്ങള്‍ ചുരങ്ങാനാണ് സാധ്യത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha