മുകേഷിന് അഭിനന്ദനങ്ങള്‍ അറിയിച്ച് മേതില്‍ ദേവിക

എന്റെ സ്വന്തം മുകേഷേട്ടന് ഹൃദയപൂര്‍വ്വം...നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്തുനിന്ന് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച മുകേഷിന് ആശംസകളുമായി ഭാര്യയും നര്‍ത്തകിയുമായ മേതില്‍ ദേവിക. ഹൃദ്യമായ അഭിനന്ദനങ്ങള്‍ മുകേഷേട്ടാ. എല്ലാ പിന്തുണയ്ക്കും നന്ദി. എം.എല്‍. എ എന്ന നിലയില്‍ അഞ്ചു വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കാനാവട്ടെയെന്നും മേതില്‍ ദേവിക പറഞ്ഞു. ഫേസ്ബുക്കിലാണ് മുകേഷിന് ആശംസകള്‍ നല്‍കി പോസ്റ്റിട്ടിരിക്കുന്നത്.
കൊല്ലം മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ സൂരജ് രവിയെ തോല്‍പിച്ചാണു മുകേഷ് നിയമസഭയിലേക്കെത്തുന്നത്. പതിനേഴായിരത്തിന് മുകളില്‍ ഭൂരിപക്ഷത്തോടെയാണ് മുകേഷിന്റെ ജയം. മുന്‍ ഭാര്യ സരിതയെ ഇറക്കി മറുപക്ഷം പലതും ചെയ്‌തെങ്കിലും അതിനൊന്നും മുകേഷിനെ തൊടാനായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha