നേമത്ത് യു.ഡി.എഫ് വോട്ടുകള്‍ മറിച്ചുവെന്ന് വി. സുരേന്ദ്രന്‍ പിള്ള

ഒ. രാജഗോപാല്‍ വിജയിച്ച നേമത്ത് യു.ഡി.എഫ് വോട്ടുകള്‍ മറിച്ചുവെന്ന ആരോപണവുമായി സ്ഥാനാര്‍ത്ഥിയായിരുന്ന വി. സുരേന്ദ്രന്‍ പിള്ള. നേമത്തെ യു.ഡി.എഫ് വോട്ടുകള്‍ ഒന്നുപോലും തനിക്ക് ലഭിച്ചില്ലെന്നും സുരേന്ദ്രന്‍ പിള്ള പറഞ്ഞു.തിരുവനന്തപുരത്തും നേമത്തും വോട്ട് മറിക്കാന്‍ ധാരണ ഉണ്ടായിരുന്നു. ഇക്കാര്യം കെ.പി.സി.സി നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കെ.പി.സി.സി അറിഞ്ഞ ഭാവം നടിച്ചില്ലെന്നും സുരേന്ദ്രന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. നേമത്ത് യു.ഡി.എഫ് വോട്ടുകളില്‍ വന്‍ ചോര്‍ച്ചയാണ് സംഭവിച്ചത്.2011ല്‍ നേമത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ചാരുപാറ രവിക്ക് 20145 വോട്ട് ലഭിച്ചിരുന്നു. എന്നാല്‍ സുരേന്ദ്രന്‍ പിള്ളയ്ക്ക് 13860 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 2011ല്‍ നിന്ന് 2016ആയപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് ഏഴായിരം വോട്ടുകളുടെ കുറവുണ്ടായി. വന്‍ തോതില്‍ വോട്ട് മറിക്കലുണ്ടായെന്ന ആരോപണമാണ് തെരഞ്ഞെടുപ്പിന് ശേഷം ഉയരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha