താനൂരില്‍ ബി.ജെ.പിയും എല്‍.ഡി.ഫും കൈകോര്‍ത്തു

നിര്‍ണായക പോരാട്ടം നടന്ന താനൂര്‍ നിയോജക മണ്ഡലത്തില്‍ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി അബ്ദുറഹിമാന്‍ രണ്ടത്താണിയെ പരാജയപ്പെടുത്താന്‍ ബി.ജെ.പി. വോട്ട് ഇടതുമുന്നണിക്ക് മറിച്ചു. പുതുതായി ചേര്‍ത്ത വോട്ടുകളടക്കം പതിനേഴായിരം വോട്ടുള്ള ബി.ജെ.പിക്ക് ഇക്കുറി പതിനൊന്നായിരം വോട്ടേ നേടാനായുള്ളൂ. ബി.ജെ.പിക്ക് മൃഗീയ ഭൂരിപക്ഷമുണ്ടാകേണ്ട ബൂത്തുകളില്‍ പോലും തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ബി.ജെ.പിക്ക് വോട്ട് നിലനിര്‍ത്താനായില്ല.
എന്നാല്‍ ഈ വോട്ടുകള്‍ ഇടത് സ്ഥാനാര്‍ഥിക്ക് ലഭിക്കുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 2882 വോട്ടുകള്‍ നേടിയ എസ്.ഡി.പി.ഐ. വോട്ട് ആയിരത്തി ഇരുനൂറായി ചുരുങ്ങി. ആയിരത്തഞ്ഞൂറിലധികം എസ്.ഡി.പി.ഐ. വോട്ടുകളും ഇടത് സ്ഥാനാര്‍ഥി വിലകൊടുത്ത് വാങ്ങി. മുവായിരത്തോളം വോട്ടുള്ള വെല്‍ഫെയര്‍ പാര്‍ട്ടിക്കും പ്രതീക്ഷിച്ച വോട്ട് നേടാനായില്ല. ഈ വോട്ടുകളും എല്‍.ഡി.എഫാണ് നേടിയത്. പി.ഡി.പി. എണ്ണൂറോളം വോട്ടുകള്‍ മാത്രമാണ് നേടാനായത്.
വര്‍ഗീയ ഫാസിസ്റ്റുകളുമായും തീവ്രവാദ പ്രസ്ഥാനങ്ങളുമായുണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടാണ് ഇടത് മുന്നണിക്ക് താനൂരില്‍ താല്‍ക്കാലിക വിജയമുണ്ടാക്കി കൊടുത്തത്. അതേസമയം എല്‍.ഡി.എഫ്. മുവായിരത്തിലധികം വോട്ടുകള്‍ ലീഡ് പ്രതീക്ഷിച്ച നിറമരുതൂരില്‍ ആയിരത്തി എണ്ണൂറ് വോട്ടായി ചുരുങ്ങി. ഒഴൂരില്‍ രണ്ടായിരം വോട്ട് എല്‍.ഡി.എഫ്. പ്രതീക്ഷിച്ചെങ്കിലും അറുനൂറ് വോട്ട് ലീഡ് നേടാനേ സാധിച്ചുള്ളൂ.
ജനാധിപത്യത്തെ തകിടം മറിച്ച് താനൂരില്‍ പണാധിപത്യമാണ് വിജയിച്ചെതെന്ന് നിയോജക മണ്ഡലം യു.ഡി.എഫ്. നേതൃയോഗം വിലയിരുത്തി. പി.ടി.എ. റഹീമിന്റെ പാര്‍ട്ടിയായ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സിന്റെ സ്ഥാനാര്‍ഥിയായാണ് ഇയാള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. തിരൂര്‍ എസ്.എസ്.എം. പോളിടെക്‌നിക് കോളജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നും റിട്ടേണിങ് ഓഫീസര്‍ വിജയം പ്രഖ്യാപിക്കുമ്പോള്‍ ഇടത് സ്ഥാനാര്‍ഥിയെ വിശേഷിപ്പിച്ചതും നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ഥി എന്നായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha