കൊച്ചി വൈറ്റിലയില്‍ അമോണിയ ചോര്‍ന്നു,ശാരീരിക ആസ്വാസ്ഥ്യം മൂലം രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചമ്പക്കരയില്‍ ബാര്‍ജില്‍ ഏലൂര്‍ എഫ്എസിടിയിലേക്ക് കൊണ്ടുപോയ അമോണിയം ചോര്‍ന്നു. വൈറ്റില തൈക്കൂടത്ത് വെച്ചാണ് അമോണിയം ചോര്‍ന്നത്. ചോര്‍ച്ച നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുന്നു. 96 ടണ്‍ അമോണിയയാണ് ബാര്‍ജിലുള്ളത്. വൈകിട്ട് ആറരയോടെ കണ്ടെത്തിയ ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമം വിദഗ്ധസംഘം തുടരുകയാണ്. ഇതെ തുടര്‍ന്ന് ശാരീരിക ആസ്വാസ്ഥ്യം മൂലം രണ്ടുപേരെ ആശുപത്രിയിലാക്കി. സ്ഥലത്ത് നിന്ന് കൂടുതല്‍ പേരെ ഒഴിപ്പിച്ചു.
ചമ്പക്കര കനാലിനു സമീപമുള്ള വീടുകളില്‍ നിന്നാണ് ജനങ്ങളെ ഒഴിപ്പിക്കുന്നത്. രണ്ടുകിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ മാറിത്താമസിക്കണം. പരിസരവാസികള്‍ നനഞ്ഞ തുണികൊണ്ട് മൂക്കും വായും മറയ്ക്കണം. അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു. നടപടികള്‍ക്കു ദുരന്തനിവാരണ അതോറിറ്റി കലക്ടര്‍ക്കു നിര്‍ദേശം നല്‍കി. കണ്ണെരിയുകയും ശ്വാസംമുട്ടലുണ്ടാകുന്നതായും ജനങ്ങള്‍ പറയുന്നു. അവശരായവരെ ആശുപത്രിയിലേക്കു മാറ്റുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha