ചിരിക്കാത്തയാളെന്നു നിങ്ങള്‍ എഴുതാറില്ലേ... എന്നാല്‍ കേട്ടോ, വീട്ടില്‍ ചിരിയേയുള്ളൂ... വീട്ടുവിശേഷങ്ങള്‍ ഇങ്ങനെ

ചിരിക്കാത്തയാളെന്നു നിങ്ങള്‍ എഴുതാറില്ലേ. എന്നാല്‍ കേട്ടോ, വീട്ടില്‍ ചിരിയേയുള്ളൂ... ഇത് പറയുന്നത് പിണറായി വിജയന്റെ ഭാര്യ കമല. കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പിണറായിയുടെ പേര് പ്രഖ്യാപിക്കുമ്പോള്‍ത്തന്നെ എ.കെ.ജി. സെന്ററിന് എതിര്‍വശത്ത് പിണറായിയുടെ ഫഌറ്റില്‍ ആശംസകളുമായി സന്ദര്‍ശകര്‍ എത്തിത്തുടങ്ങിയിരുന്നു. ഫഌറ്റിലെത്തിയ പാര്‍ട്ടി നേതാക്കളെയും ബന്ധുക്കളെയും ലഡുവും ചായയും നല്‍കി സല്‍ക്കരിച്ചശേഷം പായസമുണ്ടാക്കാനുള്ള തിരക്കിനിടെ കമലയ്ക്കു സഹായിയായി മകള്‍ വീണയും കൂടി.
പാര്‍ട്ടി ഏല്‍പ്പിച്ച ഒരു സ്വാഭാവിക പദവിയെന്നാണ് പിണറായിയുടെ മുഖ്യമന്ത്രിപദത്തെക്കുറിച്ച് കമലയുടെ അഭിപ്രായം. കുട്ടിക്കാലം മുതലുള്ള സൗഹൃദങ്ങള്‍ ഇപ്പോഴും സൂക്ഷിക്കുന്നയാളാണ് പിണറായി. വീട്ടില്‍ രാഷ്ട്രീയം ചര്‍ച്ചചെയ്യുന്ന പതിവില്ല. ഇഷ്ടം തമിഴ് സിനിമകളാണ്. പിണറായിയുടെ ഇഷ്ട നായകന്‍ രജനീകാന്താണെന്ന രഹസ്യം ഒരു ചെറുപുഞ്ചിരിയോടെ കമല വെളിപ്പെടുത്തി.
മുറിക്കുള്ളിലേക്കു പോയ പിണറായി അപ്പോഴേക്കും തിരികെയെത്തി. പൂച്ചെണ്ടുകളുമായി കാത്തുനിന്ന മുന്‍ മേയര്‍ കെ. ചന്ദ്രിക, ധര്‍മടത്ത് പ്രചാരണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച കെ.കെ. രാഗേഷ് എന്നിവര്‍ക്കും കുടുംബ സുഹൃത്തുക്കള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമൊപ്പം സെല്‍ഫിയെടുക്കാന്‍ കൂടിയവരെയും അദ്ദേഹം നിരാശപ്പെടുത്തിയില്ല. പ്രചാരണ നാളുകളിലെ അതേ സഹകരണത്തോടെ പിണറായി നിന്നു കൊടുത്തു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കുള്ള പാര്‍ട്ടി ഫഌറ്റിലെ 15 വര്‍ഷത്തെ വാസത്തിനു ശേഷം പിണറായിയും ഭാര്യ കമലയും ഇനി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാറും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha