കൊട്ടിക്കലാശത്തില്‍പെട്ടു യാത്രാതടസം ഉണ്ടായത് ചൂണ്ടിക്കാട്ടി ജഡ്ജി ,രജിസ്ട്രാര്‍ ജനറലിന് എഴുതിയ കത്ത് പൊതുതാല്പര്യ ഹര്‍ജിയാകും

'കൊട്ടിക്കലാശത്തില്‍ കുരുങ്ങി' മണിക്കൂറുകളോളം റോഡില്‍ കിടക്കേണ്ടി വന്നത് സംബന്ധിച്ച് ഹൈക്കോടതി ജഡ്ജി രജിസ്ട്രാര്‍ ജനറലിന് കത്തെഴുതി. പൊതു താല്പര്യം കണക്കിലെടുത്ത് ഹൈക്കോടതി അടുത്ത ദിവസം ഈ വിഷയം സ്വമേധയാ പരിഗണിക്കും.
തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ സമാപന ദിനമായ മേയ് 14-ന് കൊട്ടിക്കലാശത്തെ തുടര്‍ന്നുള്ള ഗതാഗതക്കുരുക്കില്‍ പെട്ടത് ജസ്റ്റിസ് ബി. കെമാല്‍പാഷയാണ്. ആലുവയ്ക്കും അങ്കമാലിയ്ക്കുമിടയില്‍ രണ്ടു മണിക്കൂറോളം കിടക്കേണ്ടി വന്നുവെന്നും അങ്കമാലി മുതല്‍ ആലുവ വരെ ദേശീയ പാതയിലെ ഗതാഗതം അഞ്ചു മണിക്കൂര്‍ തടഞ്ഞാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കൊട്ടിക്കലാശം നടത്തിയതെന്നും ജസ്റ്റിസ് ബി. കെമാല്‍പാഷയുടെ കത്തില്‍ പറയുന്നു.
റോഡുകളില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ തടഞ്ഞുവെച്ച് രാഷ്ട്രീയ പ്രവര്‍ത്തകര്‍ നൃത്തം ചവിട്ടുകയായിരുന്നു. ഗതാഗത തടസം നീക്കാന്‍ ബാധ്യതയുള്ള പൊലീസുകാര്‍ റോഡ് തടഞ്ഞ് ഇവര്‍ക്ക് സൗകര്യമൊരുക്കുകയാണ് ചെയ്തത്.
പൊതു റോഡുകള്‍ രാഷ്ട്രീയക്കാര്‍ക്കെന്നല്ല, ആര്‍ക്കും കളിസ്ഥലമാക്കാനാവില്ല. ഗതാഗതം തടഞ്ഞുള്ള ഇത്തരം പ്രവൃത്തികള്‍ ഭരണഘടനാ ലംഘനമാണ്. ഇക്കാര്യത്തില്‍ നീതിപീഠം ഇടപെടണമെന്നും ഇതിനായി കത്ത് പൊതുതാല്പര്യ ഹര്‍ജിയായി പരിഗണിക്കണമെന്നും കെമാല്‍പാഷ ആവശ്യപ്പെട്ടിരുന്നു.
ഇതനുസരിച്ച് കത്തുകള്‍ ഉള്‍പ്പെടെയുള്ള പൊതുതാല്പര്യ വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ ചുമതലപ്പെട്ട ജസ്റ്റിസ് ആന്റണി ഡൊമിനിക് മുമ്പാകെ രജിസ്ട്രാര്‍ കത്ത് ഹാജരാക്കി. തുടര്‍ന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍. ബി. രാധാകൃഷ്ണന്റെ അനുമതിയോടെ ഈ വിഷയം പൊതുതാല്പര്യമായി പരിഗണിച്ച് സ്വമേധയാ നടപടി സ്വീകരിക്കാന്‍ തീരുമാനമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha