വിമതന്‍മാര്‍ വിനയായി

സീറ്റു മോഹികള്‍ വിമതന്മാരായി മത്സര രംഗത്തുണ്ടായിരുന്നത് യു.ഡി.എഫിന് വിനയായി. വിമതന്‍ വിലങ്ങു തടിയായതിന്റെ ദോഷം ഏറെ അനുഭവിച്ചത് കൊച്ചിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡൊമനിക് പ്രസന്റേഷനാണ്. വെറും 1086 വോട്ടുകള്‍ക്കാണ് കൊച്ചിയില്‍ സി.പി.എമ്മിന്റെ കെ.ജി മാക്‌സിയോട് ഡൊമനിക് പ്രസന്റേഷന്‍ തോറ്റത്. ഇവിടെ കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞ് വിമതവേഷം കൊട്ടിയ കെ.ജി ലീനസ് നേടിയത് 7588 വോട്ടുകള്‍. ഉറച്ച യു.ഡി.എഫ് സീറ്റിനെ ഇടത് പാളയത്തെത്തിച്ചത് ലീനസിന്റെ വിമതവേഷമാണെന്ന് ഉറപ്പ്. ഇതുപോലെ ഇവിടെ 1002 വോട്ട് നോട്ടക്കും പോയി.
കണ്ണൂരില്‍ സതീശന്‍ പാച്ചേനിക്കും വിമതന്‍ പണിയായി. 1196 വോട്ടുകള്‍ക്ക് സതീശന്‍ പാച്ചേനി തോറ്റു. കോണ്‍ഗ്രസ് വിമതനായി രംഗത്തുണ്ടായിരുന്ന എന്‍.പി സത്താര്‍ 755 വോട്ടുകള്‍ പിടിച്ചു. ഇതിന് പുറമ പാച്ചേനിയുടെ അപരന്‍ പിടിച്ച 176 വോട്ടും അന്തിമ ഫലത്തില്‍ നിര്‍ണായകമായി മാറി. ചെങ്ങന്നൂരില്‍ പി.സി വിഷ്ണുനാഥിന്റെ വിജയത്തിന് വിലങ്ങുതടിയായതും വിമതനായിരുന്നു. മുന്‍ എം.എല്‍.എയായിരുന്ന ശോഭനാ ജോര്‍ജാണ് ഇവിടെ നേതൃത്വത്തെ വെല്ലുവിളിച്ച് വിമതവേഷം കെട്ടിയത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഒത്തുതീര്‍പ്പ് ശ്രമങ്ങളെ തള്ളികളഞ്ഞ ശോഭന, ജില്ലയിലെ സിറ്റിംഗ് സിറ്റുകളിലൊന്ന് നഷ്ടപ്പെടുത്തി. ബി.ജെ.പിയുടെ മുന്‍ പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളകൂടി എത്തിയതോടെ ശക്തമായ മത്സരം നടന്ന മണ്ഡലത്തില്‍ 7983 വോട്ടുകള്‍ക്കാണ് പി.സി വിഷ്ണുനാഥ് തോറ്റത്. ശോഭനാ ജോര്‍ജ് 3966 വോട്ടുകളാണ് പിടിച്ചത്.
അതെ സമയം കണ്ണൂരിലെ അഴീക്കോട് കോണ്‍ഗ്രസ് വിമതനായി രംഗത്തുണ്ടായിരുന്ന പി.കെ രാഗേഷ് മുസ്‌ലിംലീഗിന്റെ കെ.എം ഷാജിക്ക് മുന്നില്‍ നിഷ്പ്രഭനായി. വെറും 1518 വോട്ടുകള്‍ മാത്രം നേടിയ രാഗേഷിന് കെ.എം ഷാജിയുടെ വിജയക്കുതിപ്പിനെ ചെറുക്കാനായില്ല. തന്റെ ഭൂരിപക്ഷം 2287 ആക്കി ഉയര്‍ത്തിയാണ് ഷാജിയുടെ വിജയം. അതുപോലെ തന്നെ ഇരിക്കൂറില്‍ മന്ത്രി കെ.സി ജോസഫിന് ഭീഷണിയുമായി ഉണ്ടായിരുന്ന ബിനോയ് തോമസിനും ഒരു ചലനവും ഉണ്ടാക്കാനായില്ല. 2734 വോട്ടുകള്‍ നേടി നാലാമനായത് മാത്രമാണ് ബിനോയ്ക്ക് ആശ്വാസം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha