ഗുരുവേ രക്ഷിക്കണം... വി എസിന്റെ പത്രസമ്മേളനത്തിന് തൊട്ടു മുമ്പ് അനുഗ്രഹം തേടി പിണറായി കണ്‍ന്റോണ്‍മെന്റ് ഹൗസില്‍; ഊറിച്ചിരിച്ച് വിഎസ്

പിണറായി വിജയന്‍ വി എസ്.അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. വിഎസിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ പിണറായി നേരിട്ടെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ചരിത്രപരമായ നിമിഷങ്ങള്‍ക്കാണ് കന്റോണ്‍മെന്റ് ഹൗസ് വേദിയായത്. ആദ്യമായിട്ടാണ് പിണറായി കന്റോണ്‍മെന്റിലെത്തുന്നത്.
പിണറായിയ്‌ക്കൊപ്പം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിഎസിനെ കാണാന്‍ എത്തി. മുഖ്യമന്ത്രിയായി പിണറായിയെ തീരുമാനിച്ചതിനുശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ദിവസമാണിന്ന്. യാതൊരു അറിയിപ്പും കൂടാതെയാണ് പിണറായി വിഎസിനെ കാണാനെത്തിയത്. പ്രതിപക്ഷനേതാവ് സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി വി എസ്.അച്യുതാനന്ദന്‍ രാവിലെ 11 മണിക്ക് മാദ്ധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നു. ഇതിനു മുന്‍പായാണ് പിണറായിവി എസ് കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം പിണറായിയുടെ വാക്കുകളും വിഎസിന് എല്ലാതരത്തിലുമുള്ള അംഗീകാരമായി.
ഞങ്ങള്‍ക്കിടയില്‍ അവസാനമായി മുഖ്യമന്ത്രിപദം വഹിച്ചിട്ടുള്ള വ്യക്തിയാണ് വി എസ്. മുഖ്യമന്ത്രിയെന്ന നിലയില്‍ അനുഭവപരിചയമുള്ള നേതാവാണ് വി എസ്. ഞാനൊരു തുടക്കക്കാരനാണ്. അനുഭവപരിചയമുള്ള വിഎസില്‍നിന്നും കാര്യങ്ങള്‍ മനസിലാക്കാനാണ് എത്തിയതെന്നു പിണറായി മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുന്‍പ് വൈദ്യുതി മന്ത്രിയായിരുന്നില്ലെ എന്നു ചോദിച്ചപ്പോള്‍, കുറേ കാലം അനുഭമില്ലാതെയിരുന്നാല്‍ ഒരു പുതുക്കം അനുഭപ്പെടുമെന്ന് പിണറായി പ്രതികരിച്ചു. ബുധനാഴ്ചയാണ് സത്യപ്രതിജ്ഞ. മന്ത്രിസഭയില്‍ ആരെല്ലാം മന്ത്രിമാരാകുമെന്ന് ചോദിച്ചപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു പിണറായിയുടെ മറുപടി.
നേരത്തെ വിഎസിനെ കേരളത്തിലെ കാസ്‌ട്രോ എന്നാണ് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിശേഷിപ്പിച്ചത്. മന്ത്രിസഭയ്ക്ക് എല്ലാ വിധത്തിലും ആവേശവും ഉപദേശവുമായി കാസ്‌ട്രോയെ പോലെ വി എസ് പ്രവര്‍ത്തിക്കുമെന്നാണ് പറഞ്ഞത്. അത് ശരിവച്ചാണ് പിണറായി വിഎസിനെ കാണാനെത്തിയത്. തീകച്ചു സന്തോഷത്തോടെയാണ് പിണറായിയെ വിഎസും സ്വീകരിച്ചത്. വിഎസിന്റെ കുടുംബാഗങ്ങളും കൂടിക്കാഴ്ചയ്ക്ക് സാക്ഷിയാകാനുണ്ടായിരുന്നു. തീര്‍ത്തും സൗഹൃദപരമായിരുന്നു ആശയ വിനിമയം. വിഎസിനെ കണ്ടശേഷം സിപിഐ ആസ്ഥാനത്താണ് പിണറായി എത്തിയത്. എല്ലാവരേയും ഒരുമിപ്പിച്ചാകും തന്റെ ഭരണമെന്ന സൂചന നല്‍കാനാണ് നിയുക്ത മുഖ്യമന്ത്രിയായ ശേഷമുള്ള പിണറായിയുടെ ആദ്യ ദിനത്തിലെ നീക്കങ്ങള്‍.
വിഎസുമായുള്ള പത്തുമിനിറ്റോളം നീണ്ട കൂടിക്കാഴ്ച യ്ക്കു ശേഷം മാദ്ധ്യമങ്ങള്‍ക്കു മുന്നില്‍ കൈകൊടുത്താണ് നേതാക്കള്‍ പിരിഞ്ഞത്. വി എസ് 11 മണിക്ക് വാര്‍ത്താസമ്മേളനം നടത്താനിരിക്കേയാണ് പിണറായിയുടെ അപ്രതീക്ഷിത നീക്കം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha